Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പോലീസ് ചമഞ്ഞെത്തി മോഷണം,രണ്ടു പ്രതികൾക്കെതിരെ അപ്പീൽ കോടതി തടവും നാടുകടത്തലും ശിക്ഷ വിധിച്ചു

July 25, 2023

July 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ പോലീസ് ചമഞ്ഞു മോഷണവും തട്ടിപ്പും നടത്തിയ രണ്ടു പേർക്കെതിരെ തടവും നാടുകടത്തലും അപ്പീൽ കോടതി ശിക്ഷ വിധിച്ചു. പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ ആൾമാറാട്ടവും മോഷണവും നടത്തിയത്.

 

ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയ പ്രതികൾ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം, മയക്കുമരുന്ന് കൈവശം സൂക്ഷിക്കുന്നതായി സംശയമുണ്ടെന്ന പേരിൽ ഏഷ്യൻ വംശജന്റെ മുറിയിൽ കയറി പരിശോധന നടത്തുകയായിരുന്നു.മുറിയിലുള്ളവരെ പുറത്താക്കിയ ശേഷം അകത്തുള്ള സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധിക്കുകയും ബാഗിലുണ്ടായിരുന്ന 11,500 റിയാൽ മോഷ്ടിക്കുകയും ചെയ്തതായി പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തു.മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്.തട്ടിപ്പിന് ഇരയായവർ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതികൾക്ക്.ക്രിമിനൽ കോടതി മൂന്ന് വർഷത്തെ തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരുന്നു. ഇവരിൽ രണ്ടു പ്രതികൾ വിധിക്കെതിരെ അപ്പീൽ നൽകിയതിനെ തുടർന്ന്  കോടതി പിന്നീട് ശിക്ഷ ഒരു വർഷത്തെ തടവുശിക്ഷയും നാടുകടത്തലുമായി കുറക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News