Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇനി രണ്ടുദിവസം മാത്രം,ഖത്തറിൽ വിസാപദവി ശരിയാക്കാനെത്തുന്നവരുടെ തിരക്കേറുന്നു

December 29, 2021

December 29, 2021

അൻവർ പാലേരി 
ദോഹ : അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് വിസാ പദവി ശരിയാക്കാൻ അനുവദിച്ചവർക്കുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സെർച് ആൻഡ് ഫോളോഅപ്പ് വിഭാഗത്തിൽ സന്ദർശകരുടെ എണ്ണം കൂടുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നൂറു കണക്കിന് പേരാണ് സൽവാ റോഡിലെ സെർച് ആൻഡ് ഫോളോഅപ്പ് വിഭാഗത്തിൽ പദവി ശരിയാക്കാൻ എത്തിയത്.സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ,കമ്പനി പൂട്ടിപ്പോയതിനാൽ ഐഡി പുതുക്കാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവരാണ് സന്ദർശകരിൽ കൂടുതലും.

വിസാ കാലാവധി കഴിഞ്ഞോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാതെയോ മറ്റോ രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധിയാണ് ഈ മാസം 31 ന് അവസാനിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ്, വിവിധ സേവന കേന്ദ്രങ്ങള്‍ എന്നിവ  വഴിയാണ് സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുക.പൊതുമാപ്പ് കാലാവധിക്ക് ശേഷവും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം,സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുമാപ്പ് കാലാവധി കുറച്ചു ദിവസങ്ങൾ കൂടി ദീർഘിപ്പിച്ചേക്കുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നും അധികൃതർ നൽകിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News