Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കളികണ്ട് കപ്പലിൽ ഉറങ്ങാം,നാലായിരം മുറികളുള്ള ക്രൂയിസ് കപ്പൽ നവംബറിൽ ദോഹയിൽ എത്തും

August 11, 2022

August 11, 2022

ദോഹ : കടലിൽ നങ്കൂരമിട്ട ആഡംബര ക്രൂയിസ് കപ്പലിൽ താമസിച്ച് ലോകകപ്പ് മത്സരങ്ങൾ കാണാൻ അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് ലോകകപ്പ് സംഘാടകർ.ഇതിനായി രണ്ടു രണ്ട് കൂറ്റൻ ക്രൂയിസ് കപ്പലുകൾ നവംബർ ആദ്യത്തോടെ ദോഹയിൽ നങ്കൂരമിടും.ആദ്യ കപ്പൽ നവംബർ 10 നും രണ്ടാമത്തേത് 14 നും ദോഹ തീരത്തെത്തുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.രണ്ടു കപ്പലുകളിലുമായി രണ്ട് കപ്പലുകളിലുമായി നാലായിരം മുറികളിലായി 9,000 ലധികം പേർക്കാണ് താമസ സൗകര്യം ഒരുക്കുക.

ഫുട്ബോൾ ആരാധകർക്ക് താമസിക്കാനായി രണ്ട് കൂറ്റൻ ക്രൂയിസ് കപ്പലുകൾ വാടകക്ക് നൽകാൻ എം.എസ്.സി ക്രൂയ്സസ് കമ്പനിയുമായി സുപ്രീം കമ്മിറ്റി ധാരണയിൽ ഒപ്പിട്ടതായി  സുപ്രീം കമ്മിറ്റി ഹൌസിങ് ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ പറഞ്ഞു.

ഇവയിൽ ഒരു കപ്പൽ നിർമാണത്തിലാണ്. നവംബർ പത്തിന് ഇത് ദോഹയിലെത്തും. നവംബർ 13 ന് നടക്കുന്ന വിപുലമായ  ചടങ്ങിൽ കപ്പലിന് പേര് നൽകും, അൽ ജാബർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News