Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തുർക്കി പ്രസിഡണ്ട് എർദോഗൻ അടുത്ത വാരം ദോഹ സന്ദർശിക്കുന്നു

July 10, 2023

July 10, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗൻ അടുത്തയാഴ്ച ഖത്തർ സന്ദർശിക്കും.കഴിഞ്ഞ മെയിൽ വാശിയേറിയ തെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എർദോഗന്റെ ആദ്യ വിദേശ സന്ദർശനമായിരിക്കും ഇത്.

ജൂലായ് 17 മുതൽ 19 വരെയാണ് എർദോഗന്റെ ഖത്തർ സന്ദർശനം ഷെഡ്യുൾ ചെയ്തിരിക്കുന്നതെന്ന് തുർക്കിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണ സാധ്യതകൾ ആരായാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമാക്കിയാണ് തുർക്കി പ്രസിഡണ്ടും ഉന്നതതല സംഘവും ദോഹയിൽ എത്തുന്നത്.ഖത്തറുമായി പ്രതിരോധ നിർമാണ പദ്ധതികളിൽ ഏർപ്പെടാനും ഊർജ മേഖലയിലെ സഹകരണം വർധിപ്പിക്കാനും തുർക്കി ആഗ്രഹം പ്രകടിപ്പിച്ചതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.നിലവിൽ ഖത്തർ സന്ദർശിക്കുന്ന തുർക്കി വൈസ് പ്രസിഡണ്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ഉന്നത തല പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News