Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സന്ദർശക വിസകളിൽ ഖത്തറിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടം നേരിടും,വിശദമായി അറിയാം

April 08, 2022

April 08, 2022

അൻവർ പാലേരി

ദോഹ : ഓൺ അറൈവൽ / ഫാമിലി വിസകളിൽ ഖത്തറിലേക്ക് യാത്ര തിരിച്ച നിരവധി മലയാളികൾക്ക് ഇഹ്തിറാസ് അപ്‍ലോഡുമായി  ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ മൂലം യാത്ര മുടങ്ങുന്നതായും വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം നേരിടുന്നതായും റിപ്പോർട്ട്.ഏപ്രിൽ 14 വരെ ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് വരുന്നതിന് നിലവിൽ തടസ്സങ്ങൾ ഇല്ലെങ്കിലും യാത്രക്ക് മുമ്പ് ആവശ്യമായ രേഖകൾ ഇഹ്തിറാസിൽ അപ്‌ലോഡ് ചെയ്ത് അപ്രൂവൽ നേടിയിരിക്കണമെന്ന നിബന്ധനയാണ് പലർക്കും വിനയാകുന്നത്.ഏപ്രിൽ,മെയ് മാസങ്ങളിൽ നാട്ടിൽ സ്‌കൂൾ അവധിയായതിനാൽ ഭാര്യയേയും മക്കളെയും ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കാണ് ഇത് മൂലം വലിയ ദുരിതങ്ങൾ നേരിടേണ്ടിവരുന്നത്.താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാവുന്നതാണ്.

  • യാത്രക്ക് മുമ്പ് ആവശ്യമായ രേഖകൾ ഇഹ്തിറാസിൽ അപ്‌ലോഡ് ചെയ്യുക.താഴെ പറയുന്ന രേഖകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

1- വിമാന ടിക്കറ്റ് 

2- പാസ്പോർട്ട് കോപ്പി 

3 - സ്വന്തം പേരിലുള്ള ബാങ്ക് ക്രെഡിറ്റ് കാർഡും ബാലൻസ് സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റും.

4 - മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് 

5 - ഹോട്ടൽ ബുക്കിങ് 

  • വിമാന ടിക്കറ്റ് എടുക്കുമ്പോൾ ഫ്ലെക്സി ഓപ്‌ഷനുള്ളത് മാത്രം എടുക്കുക.ടിക്കറ്റ് നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകുമെങ്കിലും ടിക്കറ്റ് തുക റീ ഫണ്ട് ചെയ്യാൻ ഇത് വഴി സാധിക്കും.നിരക്കിലെ നേരിയ വ്യത്യാസം ലാഭിക്കാൻ ഫ്ലെക്സി ഒഴിവാക്കുന്നത് മൂലം നിങ്ങൾക്ക് നഷ്ടമാവുന്നത് പതിനായിരക്കണക്കിന് രൂപയായിരിക്കും.
  • എൻട്രി പെർമിറ്റിൽ 'അണ്ടർ പ്രോസസിംഗ്‌' ആണെങ്കിൽ യാത്രക്ക് ഒരുങ്ങാതിരിക്കുക.'അപ്രൂവ്ഡ്' സ്റ്റാറ്റസ് വരുന്നത് വരെ കാത്തിരിക്കുക.
  • ഓൺ അറൈവൽ,ഫാമിലി വിസിറ്റ്,പുതിയ റെസിഡൻസ് വിസ എന്നിവയിൽ വരുന്ന എല്ലാ യാത്രക്കാർക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News