Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഡ്രൈവിങ് വിസയുള്ള ആർക്കും ലിമോസിൻ യാത്രക്കാരെ സ്വീകരിക്കാം,വ്യവസ്ഥകൾ ലഘൂകരിച്ചു

October 31, 2022

October 31, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫിഫ ലോകകപ്പ് വേളയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന കുതിച്ചുചാട്ടം നേരിടാൻ യൂബറിലും മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലും ഭാഗമാവുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചതായി അധികൃതർ അറിയിച്ചു.ഗതാഗത മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്‌സി) ചേർന്നാണ് ഖത്തറിലെ താമസക്കാർക്ക് യുബർ,കരീം പോലുള്ള ടാക്സി സേവനങ്ങളിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയത്.ഇതിന് ഡ്രൈവർ ജോലിയുള്ള ലിമോസിൻ വിസയായിരിക്കണമെന്ന നിബന്ധന ബാധകമാവില്ല.

ഇതനുസരിച്ച്,.ഡിസംബർ 20 വരെ യുബറിലോ മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലോ സൈൻ അപ്പ് ചെയ്യുന്നതിന് ലിമോസിൻ കമ്പനിയിൽ രജിസ്റ്റർ ചെയ്യുകയോ തിരിച്ചറിയിൽ കാർഡിൽ 'ഡ്രൈവർ' ജോലി ആയിരിക്കുകയോ വേണമെന്ന നിബന്ധന റദ്ദാക്കി.ഖത്തറിൽ താമസവിസയും ഡ്രൈവിങ് ലൈസൻസും സ്വന്തമായി കാറുമുള്ള ആർക്കുവേണമെങ്കിലും ഷെയറിങ് റൈഡ് ആപ്പുകളിൽ സൈൻ അപ് ചെയ്ത് യാത്രക്കാരെ എടുക്കാവുന്നതാണ്.എന്നാൽ 21 വയസ്സ് പൂർത്തിയായിരിക്കണം.2017-2022 മോഡലിലുള്ള വാഹനമായിരിക്കണമെന്നും നിബന്ധനയുണ്ട്.

"ഖത്തറിൽ താമസിക്കുന്ന വ്യക്തികൾക്കും പൗരന്മാർക്കും പ്രവാസികൾക്കും ഇപ്പോൾ അവരുടെ സ്വകാര്യ കാറുകൾ ഉപയോഗിച്ച് ഡ്രൈവർമാരായി യുബർ(Uber) ആപ്പിൽ സൈൻ അപ്പ് ചെയ്യാമെന്നും, അടുത്ത രണ്ട് മാസത്തേക്ക് മികച്ച വരുമാനം നൽകാമെന്നും" യുബർ പ്രസ്താവനയിൽ അറിയിച്ചു.

മറ്റു സ്ഥാപനങ്ങളിലും വ്യത്യസ്ത തൊഴിൽ വിസകളിലും ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലിസമയത്തിന് ശേഷം അധികവരുമാനമുണ്ടാക്കാൻ നിയമപരമായി അവസരം നൽകുന്നതാണ് പുതിയ തീരുമാനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News