Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ്,പ്ലേ-ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാവും

May 26, 2022

May 26, 2022

ദോഹ : അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മൂന്ന് ഫിഫ ലോകകപ്പ് പ്ലേ-ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മെയ് 26 വ്യാഴാഴ്ച(ഇന്ന്) ദോഹ സമയം മൂന്ന് മണി മുതൽ ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു.

ലോകകപ്പിൽ ഗ്രൂപ്പ് ജേതാക്കളോടൊപ്പം ചേരുന്ന അവസാന മൂന്ന് യൂറോപ്യൻ ടീമുകളെ ഈ പ്ലേ ഓഫ് മത്സരങ്ങളിലൂടെയാണ് നിർണയിക്കുക.

ജൂൺ 7 ന് ഓസ്‌ട്രേലിയയും യുഎഇയും തമ്മിൽ നടക്കുന്ന AFC പ്ലേ-ഓഫിലെ വിജയിക്കുന്ന ടീം ജൂൺ 13 ന് നിർണായകമായ ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫിൽ പെറുവിനെ നേരിടും.14 ന് നടക്കുന്ന മത്സരത്തിൽ കോസ്റ്ററിക്ക ന്യൂസിലൻഡിനെ നേരിടും.

ഈ മത്സരങ്ങളിലൂടെ,ഓസ്‌ട്രേലിയ, യുഎഇ അല്ലെങ്കിൽ പെറു എന്നീ രാജ്യങ്ങൾക്ക് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ എന്നിവർക്കൊപ്പം ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇടം പിടിക്കാനാവും.ന്യൂസിലൻഡുമായുള്ള കോസ്റ്ററിക്കയുടെ മത്സരത്തിലെ വിജയികൾ 2010 ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിൻ, 2014 ചാമ്പ്യന്മാരായ ജർമ്മനി, ജപ്പാൻ എന്നിവരോടൊപ്പം ഗ്രൂപ്പ് ഇയിലേക്ക് യോഗ്യത നേടും.

മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്വന്തമാക്കാൻ കഴിയും.ക്രെഡിറ്റ് കാർഡ് വഴി മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ.ആരാധകർക്ക് പ്രിന്റ് അറ്റ് ഹോം ടിക്കറ്റുകളോ ഇ-ടിക്കറ്റുകളോ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും, മൂന്ന് മത്സരങ്ങളും പ്രാദേശിക സമയം രാത്രി 9 മണിക്കാണ് ആരംഭിക്കുക.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News