Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തുനീഷ്യയില്‍ അട്ടിമറിക്കു പിന്നാലെ അല്‍ ജസീറ ഓഫിസില്‍ റെയ്ഡ്

July 26, 2021

July 26, 2021

ദോഹ: തുനീഷ്യയില്‍ രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ ഖത്തര്‍ ആസ്ഥാനമായ പ്രമുഖ ചാനല്‍ അല്‍ ജസീറയുടെ  ഓഫിസില്‍ റെയ്ഡ്. പ്രസിഡന്റ് ഖൈസ് സഈദ് ഞായറാഴ്ച വൈകി പ്രധാനമന്ത്രിയെയും പാര്‍ലമെന്റിനെയും പിരിച്ചുവിട്ടതിനു പിന്നാലെയാണ് തുനീഷ്യന്‍ പോലിസ് തലസ്ഥാനമായ തുനീസിലെ അല്‍ ജസീറ ബ്യൂറോയിലേക്ക് ഇരച്ചുകയറി മുഴുവന്‍ ജീവനക്കാരെയും പുറത്താക്കിയത്.
ആയുധധാരികളായ 10 പോലിസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഓഫിസില്‍ വാറന്റില്ലാതെ റെയ്ഡ് നടത്തുകയായിരുന്നുവെന്ന് അല്‍ ജസീറ  ആരോപിച്ചു. എന്നാല്‍  രാജ്യത്തെ ജുഡീഷ്വറിയില്‍നിന്നുള്ള നിര്‍ദേശം പാലിക്കുകയാണെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം.  
പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനുമിടയില്‍ അധികാരം വിഭജിച്ചുനല്‍കുന്ന ഭരണഘടനയുള്ള രാജ്യമാണ് തുനീഷ്യ. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു പാര്‍ലമെന്റ പിരിച്ചുവിടുകയാണെന്ന പ്രഖ്യാപനം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കിയ സുരക്ഷയും അറസ്റ്റ ചെയ്യപ്പെടാതിരിക്കാനുള്ള നിയമപരിരക്ഷയും ഇതോടൊപ്പം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹദ, പ്രസിഡന്റിന്റെ നടപടിക്കെതിരേ ശകതമായി രംഗത്തെത്തി.

 


Latest Related News