Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ. ഖത്തറില്‍ നിര്യാതനായ തൃശൂര്‍ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ വാഹിദിന്റെ (55) മൃതദേഹം നാട്ടിൽ ഖബറടക്കി. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന വാഹിദ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി യെങ്കിലും മരണപ്പെടുകയായിരുന്നു.

മാതാവ്: സുലൈഖ, ഭാര്യ: വാഹിദ, മക്കള്‍: നിയാസ് ( എയറോ നേട്ടിക്കല്‍ വിദ്യാര്‍ത്ഥി ), താജുദീന്‍, വഹദ്..ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിച്ചത്.

ഇന്ന് രാവിലെ കിഴുപ്പിള്ളിക്കര ജുമാമസ്ജിദ് കബറിസ്ഥാനിലായിരുന്നു ഖബറടക്കം. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും , തൃശൂര്‍ ജില്ലാ സൗഹൃദ വേദി ആരംഭകാല അംഗവുമായിരുന്നു .

വാഹിദിന്റെ അകാല നിര്യാണത്തില്‍ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തര്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു .
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News