Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് ടിക്കറ്റുകളുടെ അനധികൃത വിൽപന,മൂന്നുപേരെ ഖത്തറിൽ അറസ്റ്റ് ചെയ്തു

November 14, 2022

November 14, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പ് ടിക്കറ്റുകൾ അനധികൃതമായി വിൽപന നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ലോകകപ്പ് ടിക്കറ്റുകൾ പുനർവിൽപ്പന നടത്തിയതിനാണ് വിവിധ രാജ്യക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

ഫിഫയും ഖത്തർ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും അംഗീകരിച്ചിട്ടുള്ള നിർദ്ദിഷ്‌ട ഔട്ട്‌ലെറ്റുകൾ വഴി മാത്രമേ ലോകകപ്പ് ടിക്കറ്റുകൾപുനർവിൽപന നടത്താൻ അനുമതിയുള്ളൂ.ഫിഫയിൽ നിന്നോ അംഗീകൃത ബോഡികളിൽ നിന്നോ ലൈസൻസ് ഇല്ലാതെ ടിക്കറ്റുകൾ പുനർ വിൽപന നടത്തുന്നതും പുനർവിതരണം ചെയ്യുന്നതും കൈമാറ്റം നടത്തുന്നതും നിലവിലെ നിയമപ്രകാരം കുറ്റകരമാണ്.ഇക്കാര്യം ബന്ധപ്പെട്ടവർ നിരവധി തവണ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു.

പ്രതികളെ തുടർനിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News