Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുട്ടികളുടെ മെത്തയിലും മയക്കുമരുന്ന് കടത്ത്,ഖത്തർ കസ്റ്റംസ് പിടികൂടിയത് ആയിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍

January 06, 2023

January 06, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച   9156  ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് വിഭാഗം പിടികൂടി. എയര്‍ കാര്‍ഗോ കസ്റ്റംസ് ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷനാണ് മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്.
കുട്ടികളുടെ മെത്തകള്‍ അടങ്ങിയ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.ഇതിന്റെ ചിത്രങ്ങൾ കസ്റ്റംസ് വിഭാഗം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.പിടിച്ചെടുത്ത ഗുളികകൾ തുടര്നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാഹനത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു തോക്കും ഒരു പെട്ടി ബുള്ളറ്റും ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടികൂടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക..


Latest Related News