Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബ്രൂക്‌സ് കഫേയുടെ ഖത്തറിലെ മൂന്നാമത്തെ ശാഖ വക്രയിൽ പ്രവർത്തനം തുടങ്ങി

April 03, 2022

April 03, 2022

ദോഹ : ഖത്തറിലെ പ്രമുഖ ബ്രാന്റായ ബ്രൂക്‌സ് കഫേയുടെ മൂന്നാമത്തെ ശാഖ വക്രയിൽ പ്രവർത്തനമാരംഭിച്ചു. വക്രയിലെ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ബിൽഡിംഗിൽ മാനേജിങ് ഡയറക്റ്റർ ഫൈസൽ ഫില്ലി,ഗ്രൂപ് ചെയർമാൻ തളങ്കര ഷാഹുൽ ഹമീദ്,ഗ്രൂപ്  ഡയറക്റ്റർമാർ,മറ്റ് ഉന്നത വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ  ഫഹദ് സലിം അൽ നുഐമിയാണ് ഉത്ഘാടനം നിർവഹിച്ചത്. മതാർഖദീം,ഗറാഫ എന്നിവിടങ്ങളിലാണ്  ബ്രൂക്‌സ് കഫേയുടെ മറ്റു രണ്ടു ശാഖകൾ പ്രവർത്തിക്കുന്നത്.കുറഞ്ഞകാലം കൊണ്ട് ഖത്തറിലെ സ്വദേശികളുടെയും വിദേശികളുടെയും അഭിരുചികൾക്കിണങ്ങുന്ന സ്ഥാപനമെന്ന കീർത്തി നേടിയ  ബ്രൂക്‌സ്  കഫേ, 'ഖത്തറിലെ ഏറ്റവും മികച്ച കഫേ' എന്ന  2020-ലെ ഖത്തർ ലിവിങ്   ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.

 

ഖത്തറി പൗരന്മാർക്കും താമസക്കാർക്കും അവരുടെ പ്രിയപ്പെട്ട കംഫർട്ട് ഫുഡ് ആസ്വദിക്കുന്നതിനായി 2018-ൽ അൽ അസ്‌രി ഗ്രൂപ്പ് ചെയർമാൻ തളങ്കര ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ്  ബ്രൂക്‌സ് കഫേ സ്ഥാപിച്ചത്.സൗദി അറേബ്യ 

ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അസ്‌രി ഗ്രൂപ്പിന്റെ ഫുഡ് ആൻഡ് ബീവറേജ് വിഭാഗത്തിന്റെ വിപുലീകരണം ലക്ഷ്യമാക്കി  ബ്രൂക്‌സ്  സൗദിക്ക് പുറമെ ഇന്ത്യയിലും ഉടൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മാനേജിങ് ഡയറക്റ്റർ ഫൈസൽ ഫില്ലി അറിയിച്ചു.

വിവിധയിനം മിൽക്ക് ഷേക്കുകൾ, ഐസ് ക്രീമുകൾ, ഫ്ലേവർഡ് ലസ്സി, ഫ്രഷ് ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പം തനതായ ഫുഡ് ബൈറ്റുകളും വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള ബർഗറുകളും ബ്രൂക്ക്സ് കഫേയുടെ പ്രത്യേകതയാണ്.ഹരിതസമീപനം മനസിൽ സൂക്ഷിക്കുന്നവർക്ക് പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന  മിൽക്ക് ഷേക്ക് ബോട്ടിലുകളും ഐസ്ക്രീം ജാറുകളും ഇവിടെയെത്തിയാൽ അനുഭവിച്ചറിയാനാകും.ഭക്ഷണം പങ്കിടുന്നതിനൊപ്പം സൗഹൃദം പങ്കിടുന്നതിനും ഉല്ലാസനിമിഷങ്ങൾ ഹൃദ്യമാക്കുന്നതിനും അനുയോജ്യമായ തരത്തിലുള്ള മീറ്റിങ് പോയിന്റായി കൂടിയാണ് അൽ വക്രയിലെ ബ്രൂക്‌സ് കഫേ സജ്ജീകരിച്ചിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News