Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെ തൃശൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്,മൃതദേഹം ഇന്ന് സംസ്കരിക്കും

January 07, 2021

January 07, 2021

ദോഹ : ദോഹയിലെ ഷെറാട്ടൺ ഹോട്ടലിന് സമീപം ബീച്ചിൽ മരിച്ച നിലയിൽ കാണപ്പെട്ട തൃശൂർ സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.വെള്ളത്തിൽ മുങ്ങിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ഇതേതുടർന്ന് കഴിഞ്ഞദിവസം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ദുധനാഴ്ച രാത്രിയോടെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.

തൃശൂർ ചെറുതുരുത്തി നെടുമ്പുര സ്വദേശി ആലിക്കപ്പറമ്പിൽ അബുവിന്റെ മകൻ അബൂ ത്വാഹിറിനെ (26) കഴിഞ്ഞയാഴ്ചയാണ് ഷെറാട്ടൻ ഹോട്ടലിന്റെ പരിസരത്തെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അവിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി ഖത്തറിലുണ്ട്. സ്വകാര്യ എസി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.സുലൈഖയാണ് മാതാവ്. സഹോദരങ്ങൾ: ജാഫർ, സദഖത്തുല്ല, ഹസീന, റാബിയ.

ഇന്ന് പുലർച്ചയോടെ നാട്ടിലെത്തുന്ന മൃതദേഹം വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News