Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എക്കാലത്തെയും മികച്ച ലോകകപ്പ്,കാര്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് മത്സരങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമ്പോൾ ഇതുവരെ കാര്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം.ആഭ്യന്തര മന്ത്രാലയവും ലോകകപ്പ്  സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻ വിഭാഗവും ബുധനാഴ്ച വൈകീട്ട്  ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറിൽ നടക്കുന്നതെന്നും നംബിയോ ഡാറ്റാബേസ് ഉൾപടെയുള്ള ആഗോള സുരക്ഷാ സൂചികകങ്ങളിൽ ഖത്തർ ലോകകപ്പ് മുന്നിട്ടുനിൽക്കുന്നതായും  ബ്രിഗേഡിയർ അബ്ദുള്ള ഖലീഫ അൽ മുഫ്‌ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിവിധ മാധ്യമങ്ങൾ വഴി ആരാധകരുടെ പരാതികളും നിരീക്ഷണങ്ങളും മന്ത്രാലയം പിന്തുടരുകയും ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ആരാധകരുടെ അഭിപ്രായങ്ങൾക്ക് വലിയ  പ്രാധാന്യം നൽകി  കൈകാര്യം ചെയ്യുകയും കൃത്യമായി മറുപടി നൽകുകയും ചെയ്യുന്നുണ്ട്.ടൂർണമെന്റ് കമാൻഡ് സെന്റർ, നാഷണൽ കമാൻഡ് സെന്ററിന്റെ സെൻട്രൽ ഓപ്പറേഷൻസ് റൂം, ഫാൻ ഏരിയകളിലെ ഓപ്പറേഷൻ റൂമുകൾ തുടങ്ങിയവ വഴി എല്ലാ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തി  സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചതായി ലോകകപ്പ് സുരക്ഷാ വിഭാഗത്തിന്റെയും  ആഭ്യന്തര മന്ത്രാലയത്തിന്റെയും ഔദ്യോഗിക വക്താവായ കേണൽ ഡോ. ജബർ ഹമ്മൂദ് അൽ നുഐമി പറഞ്ഞു.

ഫിഫ ലോകകപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് വിഭാഗം മീഡിയ മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത,ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫിഫ ലോകകപ്പ് സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവുമായ  ഡോ.ജാബിർ ഹമ്മൂദ് അൽ നുഐമി,ഖത്തർ ലോകകപ്പ് സുരക്ഷാ ഓപ്പറേഷൻസ് ഓഫീസ്  എക്‌സി. ഡയറക്ടർ കേണൽ ജാസിം അൽ ബി ഹാഷിം അൽ സൈദ്,മേജർ അബ്ദുല്ല സുൽത്താൻ അൽ ഗാനിം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News