Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിസിൽ മുഴങ്ങാറായി,ഖത്തർ ലോകകപ്പിന്റെ ഈ പത്ത് സവിശേഷതകൾ എത്രപേർക്കറിയാം?

November 16, 2022

November 16, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ,അറബ് ലോകത്ത് ആദ്യമായി നടക്കുന്ന 2022 ഫിഫ ലോകകപ്പിന് ഏറെ സവിശേഷതകൾ ഉണ്ട്.അതുകൊണ്ടു തന്നെ ആതിഥേയ രാജ്യത്തിനെതിരെ പരസ്യമായ 'ഇസ്‌ലാമോഫോബിയ' ഉൾപെടെ രൂക്ഷമായ വംശീയ വിദ്വേഷത്തോടെയുള്ള പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ മറ്റൊരു ലോകകപ്പും ലോകചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന നിരവധി പ്രത്യേകതകളുമായിട്ടായിരിക്കും നവംബർ 20 ഞായറാഴ്ച ലോകകപ്പിന് ഖത്തറിൽ വിസിൽ മുഴങ്ങുക.

1- അറബ്, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നടക്കുന്ന ആദ്യ ലോകകപ്പ്.

2-ഭൂവിസ്തൃതിയിൽ ഏറ്റവും ചെറിയ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പ്.

3-  11,586 സ്‌ക്വയർ മാത്രം ഭൂവിസ്തൃതിയുള്ള രാജ്യത്ത് ഒരു മണിക്കൂറിൽ യാത്ര ചെയ്തെത്താവുന്ന ദൂരത്തിൽ എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ്.

4- ഫിഫ ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ  ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പ്.

5- 32 ടീമുകൾ പങ്കെടുക്കുന്ന അവസാനത്തെ ഫിഫ ലോകകപ്പ്. കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന 2026 ലെ അടുത്ത ലോകകപ്പിൽ 48 ടീമുകൾ മൽസരിക്കും.

6- മുഴുവൻ സ്റ്റേഡിയങ്ങളും ഒരു മണിക്കൂർ യാത്രാ ദൂരത്തിൽ  സ്ഥിതി ചെയ്യുന്നതിനാൽ ആരാധകർക്ക് ഒരു ദിവസം ഏറ്റവും കൂടുതൽ മത്സരങ്ങൾ കാണാൻ അവസരം ലഭിക്കുന്ന ആദ്യ ലോകകപ്പ്. 

7- സുസ്ഥിര സ്റ്റേഡിയങ്ങൾക്ക് പുറമെ, എയർകണ്ടീഷൻ ചെയ്തതും പൊളിച്ചു മാറ്റാവുന്നതുമായ സ്റ്റേഡിയങ്ങളുള്ള ആദ്യത്തെ കാർബൺ രഹിത ലോകകപ്പ്.

8- എല്ലാ മുനിസിപ്പാലിറ്റികൾക്കും ലോകാരോഗ്യ സംഘടനയുടെ  'ആരോഗ്യനഗരം' പദവി ലഭിച്ചതിനാൽ  ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആരോഗ്യ രാജ്യം.

9-  ഓഫ്‌സൈഡ് വിളികൾ മെച്ചപ്പെടുത്തുന്നതിനുള്ള  വേഗമേറിയതും കൃത്യവുമായ  സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി (SAOT) ഉപയോഗപ്പെടുത്തും.

10.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കാണികളായി എത്തുന്ന(അവരിൽ ഭൂരിഭാഗവും മലയാളികൾ) ലോകകപ്പ്.വോളണ്ടിയർമാരായും മറ്റു വിവിധ സേവനവിഭാഗങ്ങളിലും ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ പങ്കാളിത്തമുള്ള ചരിത്രത്തിലെ ആദ്യ ലോകകപ്പ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News