Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇഫ്താർ ടെന്റുകൾ വീണ്ടും സജീവമാകുന്നു, ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ ഇത്തവണ പത്ത് ഇഫ്‌താർ ടെന്റുകൾ

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇത്തവണ പത്ത്  ഇഫ്‌താർ ടെന്റുകൾ സ്ഥാപിക്കും.  ദിവസേന പതിനായിരം പേർക്കാണ് ഇതുവഴിനോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുകയെന്നും ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഇഫ്‌താർ ടെന്റുകൾ സ്ഥാപിക്കുക. .

വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ചാണ് ടെന്റുകൾ പ്രവർത്തിപ്പിക്കുക.ആളുകൾക്ക് ഒരു ഇഫ്താർ ടെന്റ് മുഴുവനായും  സ്പോൺസർ ചെയ്യാമെന്നും അല്ലെങ്കിൽ പ്രത്യേക സംഖ്യ സംഭാവനയായി നൽകാമെന്നും മന്ത്രാലയത്തിലെ മുഹമ്മദ് ബിൻ യാഖൂബ് അൽ അലി പറഞ്ഞു. നൂറുകണക്കിന് പ്രവാസി സംഘടനകളും നിരവധി സ്ഥാപനങ്ങളൂം ഇഫ്ത്താറും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഈ റമദാനിൽ സജീവമാണ്.കഴിഞ്ഞ രണ്ടു വർഷങ്ങളിലും കോവിഡ് കാരണം ഇഫ്താർ ടെന്റുകൾ ഉണ്ടായിരുന്നില്ല.മലയാളികൾ ഉൾപെടെ  ആയിരക്കണക്കിന് പ്രവാസികളാണ് റമദാനിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താറുള്ളത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News