Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഏപ്രില്‍ 22 മുതല്‍ മെയ് 1 വരെ ദോഹയിലെ ശർഖ്  ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടക്കും

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:ഏപ്രില്‍ 22 ശനിയാഴ്ച മുതല്‍ മെയ് 1 തിങ്കഴാഴ്ച വരെ ശർഖ്  ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു. അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ 5-വരെയായിരിക്കും വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ശർഖ് ഇന്റര്‍സെക്ഷന്‍ അടച്ചിടുക.

ഉം ഗുവൈലിന ഇന്റര്‍സെക്ഷനില്‍ നിന്ന് ശർഖ്  ഇന്റര്‍സെക്ഷനിലേക്ക് പോകുന്നവര്‍ക്ക് റാസ് അബു അബൗദ് റോഡിലൂടെ(വലതുവശം)ഖത്തര്‍ പെട്രോളിയം ഇന്റര്‍ചേഞ്ചില്‍ നിന്ന് യൂടേണ്‍ എടുത്ത് ശർഖ് ഇന്റര്‍സെക്ഷനിലേക്കെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് കോര്‍ണിഷ് പോകാമെന്ന് അഷ്ഗാല്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News