Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചായക്കപ്പിൽ തുടങ്ങിയ വിജയഗാഥ,'ടീടൈമി'ന്റെ അമ്പത്തിമൂന്നാമത് ശാഖ സാൽവ റോഡിൽ തുറന്നു

September 20, 2022

September 20, 2022

അൻവർ പാലേരി 

ദോഹ : ഒരു ചായയിൽ തുടങ്ങി ഖത്തറിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ബ്രാൻഡുകളിലൊന്നായി മാറിയ ടീ ടൈമിന്റെ രാജ്യത്തെ അമ്പത്തിമൂന്നാമത് ശാഖ 'ടീ ടൈം പ്രീമിയം' സാൽവ റോഡിൽ പ്രവർത്തനം തുടങ്ങി.തിങ്കളാഴ്ച വൈകീട്ട്  പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മാനേജിങ് പാർട്ടണർമാരായ അബ്ദുൽ കരീം,ബഷീർ പരവന്റവിട,സ്വദേശികളായ ബിസിനസ് പ്രമുഖർ  എന്നിവരുടെ സാന്നിധ്യത്തിൽ നാസർ ജമാൽ നാസർ അൽകഅബി ഉത്‌ഘാടനം നിർവഹിച്ചു.

ടീ ടൈം ശൃംഖലയുടെ അമ്പത്തി മൂന്നാമത് ശാഖയും 'പ്രീമിയം' വിഭാഗത്തിലെ അഞ്ചാമത് ഔട്‍ലെറ്റുമാണ് സാൽവ റോഡിൽ(ഹോൾ സെയിൽ മാർക്കറ്റ് സർവീസ് റോഡ്) പ്രവർത്തനം ആരംഭിച്ചത്.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ കരീമിന്റെയും വടകര തലായ് സ്വദേശിയായ ബഷീറിന്റെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ്. 2002 ൽ അൽ നാസറിൽ നിന്നും രുചിയുടെ യാത്രതുടങ്ങിയ ടീടൈം കഴിഞ്ഞ ഇരുപത് വർഷത്തിനകം ഖത്തറിലെ ഭക്ഷണപ്രേമികൾ ഇഷ്ടപ്പെടുന്ന പ്രധാന കേന്ദ്രമായി മാറിയത്.കൃത്യമായ പ്രൊഫഷണലിസത്തോടൊപ്പം ചിട്ടയോടെയുള്ള പ്രവർത്തനങ്ങളുമാണ് കുറഞ്ഞകാലത്തിനകം ടീടൈം കൈവരിച്ച ഈ അപൂർവ നേട്ടത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.

വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവിൽ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിലെ മറ്റുള്ള ബ്രാഞ്ചുകൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News