Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഔദ്യോഗിക ദുഃഖാചരണം,ഖത്തറിലെ തുർക്കി,സിറിയ എംബസികളിൽ പതാക താഴ്ത്തിക്കെട്ടി

February 07, 2023

February 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനമറിയിക്കുന്നതിനായി  ഖത്തറിലെ തുർക്കി,സിറിയൻ എംബസികൾ പതാക പകുതി താഴ്ത്തി കെട്ടി.ഖത്തറിലെ സിറിയൻ എംബസി അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഇതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി 12 വരെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച ദോഹയിലെ തുർക്കി എംബസിയും പതാക താഴ്ത്തിക്കെട്ടിയതിന്റെ ചിത്രം  സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

ദുരിതത്തിനിരയായ തുർക്കി ജനതക്ക് ഖത്തർ നൽകിയ പെട്ടെന്നുള്ള സഹായങ്ങൾക്ക് തുർക്കി എംബസി നന്ദി അറിയിച്ചു.തുർക്കിയിലേക്ക് എയർ ബ്രിഡ്‌ജ്‌ വിമാനങ്ങൾ അനുവദിച്ചതിന് പുറമെ,ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 മൊബൈൽ വീടുകൾ അനുവദിക്കുമെന്നും ഖത്തർ പ്രഖ്യാപിച്ചിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News