Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുസ്‌ലിം വിദ്വേഷം, ഖത്തറിലെ മലയാളി ദമ്പതികളുടെ മകൻ നൽകിയ പരാതിയിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

October 21, 2022

October 21, 2022

അൻവർ പാലേരി 

ദോഹ : രാജ്യത്ത് മുസ്‍ലിം ന്യൂനപക്ഷത്തിനെതിരെ വ്യാപിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ സുപ്രീംകോടതി നിർദേശം നൽകണമെന്ന ഹരജിയിൽ മറുപടി നൽ കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും ജസ്റ്റിസ് അജയ് രസ്തോഗി അധ്യ ക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചു.ഖത്തർ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർത്ഥിയും മാധ്യമപ്രവർത്തകനുമായ ശഹീൻ അബ്ദുല്ല നൽകിയ പരാതിയിലാണ് നടപടി.പരാതിക്കാരനായ ഷഹീൻ അബ്ദുല്ലക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബിലാണ് കോടതിയിൽ ഹാജരായത്.

വിദ്വേഷ കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ യു.എ.പി.എ ചുമത്തണമെന്നതടക്കമുള്ള  ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഹരജി ജസ്റ്റിസ് കെ.എം. ജോസഫിന്റെ ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യയിൽ മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള കുറ്റപ്പെടുത്തലുകൾക്കും ഭീകരവത്കരണത്തിനും അന്ത്യം കുറിക്കാൻ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച  ഹരജി വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ മറ്റു ഹരജികൾക്കൊപ്പം പരിഗണിക്കും.

വിദ്വേഷ കുറ്റകൃത്യത്തിലും ശാരീരിക ആക്രമണങ്ങളിലും സമുദായ വിദ്വേഷ പ്രസംഗ ങ്ങളിലും ഏർപ്പെടുന്ന തീവ്രവാദ ശക്തികൾക്ക് ഭരണകക്ഷി നൽകുന്ന പിന്തുണയുടെ  ഫലമായി മുസ്‍ലിംകൾക്കും മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്കുമെതിരായ വിദ്വേഷം  വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹരജിക്കാരനായ ശഹീൻ അബ്ദുല്ലക്ക് വേണ്ടി  ഹാജരായ കപിൽ സിബൽ പറഞ്ഞു.

മുസ്‍ലിം സമുദായത്തെ പരസ്യമായി പൈശാചികവത്കരിക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് വാർത്താമാധ്യമങ്ങൾ വിദ്വേഷ കുറ്റകൃത്യങ്ങൾ പടർത്തുന്നതിൽ പ്രധാന പങ്ക്  വഹിക്കുന്നതായും  ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഖത്തറിൽ ബിസിനസുകാരനായ കോഴിക്കോട് വില്യാപ്പള്ളി സ്വദേശി അബ്ദുല്ലയുടെയും സക്കീനയുടെയും മകനാണ് ശഹീൻ അബ്ദുല്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News