Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാധ്യമങ്ങളും സുഹൃത്തും ചേർന്ന് ദുബായ് മലയാളിക്ക് ലോട്ടറിയടിപ്പിച്ച കഥ

September 22, 2021

September 22, 2021

ദോഹ : സുഹൃത്തിന്റെ ചതിയിൽ പെട്ട് വഞ്ചിതനായ വയനാട് സ്വദേശിയായ ദുബായ് മലയാളിയുടെ 'ലോട്ടറിക്കഥ' മാധ്യമങ്ങൾ ഇപ്പോഴും ആഘോഷിക്കുകയാണ്.ഒരു മനുഷ്യന്റെ ഭാഗ്യനിർഭാഗ്യങ്ങൾ ഇത്തരത്തിൽ അമിതാവേശത്തോടെ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുണ്ടോ എന്ന നൈതികമായ ചോദ്യമാണ് സംഭവം മാധ്യമങ്ങൾക്ക് നേരെ ഉയർത്തുന്നത്.കേരളത്തിലെ ലോട്ടറി മുതൽ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് പ്രൊമോഷണൽ നറുക്കെടുപ്പിൽ വരെ വിജയികളാകുന്നവരെ ഇത്തരത്തിൽ ആഘോഷിക്കുന്നത് കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളും ചിലർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഒരു മനുഷ്യന്റെ ഭാഗ്യനിർഭാഗ്യങ്ങളെ അയാളുടെ സ്വകാര്യതയുടെ ഭാഗമായി അനുവദിച്ചുകൊടുക്കാനുള്ള വിവേകം മാധ്യമങ്ങൾ കാണിക്കണമെന്നാണ് ഇത്തരക്കാരുടെ വാദം.

കേരള ലോട്ടറിയുടെ 'ബമ്പർ വിവാദ'ത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടന്ന വിവിധ നറുക്കെടുപ്പിൽ ഭാഗ്യശാലികളായ ചിലറീ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകനും ദീർഘകാലം ഖത്തറിലെ ഗൾഫ് ടൈംസ് പത്രത്തിൽ സീനിയർ റിപ്പോർട്ടറുമായിരുന്ന രമേശ് മാത്യു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

നറുക്കെടുപ്പിൽ നേടിയവരും നഷ്ടപ്പെട്ടവരും ഒരുപാടുണ്ട്, പ്രവാസികൾക്കിടയിൽ.THERE ARE SOME LUCKY WINNERS AND UNLUCKY LOSERS AMONG THE WINNERS OF LOTTERIES, OVER THE YEARS:

ചാനലുകളും ``കൂട്ടുകാരനും '' കൂടി ബമ്പർ ലോട്ടറി "അടിപ്പിച്ച" പാവം സയ്ദ് അലവിയുടെ കഥ കേട്ടപ്പോൾ എന്റെ പതിനാറര വർഷം നീണ്ട ദോഹയിലെ പ്രവാസ ജീവിതം ഓർമ വന്നു.ഞാൻ 2002 ൽ അവിടെ എത്തിയ സമയം കഴിഞ്ഞു ഏതാണ്ട് മൂന്ന് അല്ലെങ്കില് നാല് മാസം കഴിഞ്ഞപ്പോഴുണ്ടായ ഒരു സംഭവം ആണ് മനസ്സില് ആദ്യം വരുന്നത്. (ഗൾഫ് നാടുകളിൽ ഹൈപ്പർമാർകറ്റുകൾ ബിസിനസ് പ്രൊമോഷന്റെ ഭാഗമായി സ്ഥിരമായി കാറുകൾ ഒക്കെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് നൽകുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടുണ്ട്). ആ വർഷം ദോഹ ഡി റിങ് റോഡിലെ( D Ring Road) ലുലു ഹൈപ്പർമാർക്കറ്റിലെ ഒരു നറുക്കെടുപ്പിൽ ലാൻഡ് ക്രൂയ്സർ കിട്ടിയത് അവിടെ മുനിസിപ്പൽ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന വളരെ ചെറിയ വരുമാനത്തിൽ ജീവിച്ചിരുന്ന പെരിന്തൽമണ്ണക്കാരനായിരുന്ന ഒരു പ്രവാസിക്ക് ആയിരുന്നു. അന്ന് ഒരു റിയാൽ ഏതാണ്ട് പന്ത്രണ്ടു രൂപ അമ്പതു പൈസയാണ്. ലക്കി കൂപ്പൺ അദ്ദേഹത്തിന്റെ പേരിലായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ചെറിയ വരുമാനക്കാരായിരുന്ന മുനിസിപ്പാലിറ്റിയിലെ കുറച്ചു ജോലിക്കാർ ചേർന്ന് ഒന്നിച്ചു നടത്തിയ പർച്ചേസിലായിരുന്നു അദ്ദേഹത്തിന് ലോട്ടറി അടിച്ചതെന്നും കേട്ടിരുന്നു . അന്ന് ടൊയോട്ടയുടെ ലാൻഡ് ക്രൂയ്സർ ബേസ് മോഡൽ 120,000 (ഏതാണ്ട് ഇന്നത്തെ 25 ലക്ഷം രൂപ) റിയാൽ വിലയുണ്ടായിരുന്നു. കാശിനു ആവശ്യമുള്ളത് കൊണ്ട് ആ പ്രവാസി ഒരു ലക്ഷം റിയാൽ മേടിച്ചു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നാട്ടിലേക്ക് പോയി. അയ്യാളുടെ പേരും എന്തോ അലവി എന്നോ കുഞ്ഞി എന്നോ മറ്റോ ആയിരുന്നു എന്നാണു എന്റെ ഓർമ.. പിന്നീട് അറിഞ്ഞത് കിട്ടിയ തുക മുഴുവൻ നാട്ടിലുണ്ടായിരുന്ന മക്കൾ അടിച്ചുപൊളിച്ചു തീർത്തുവെന്നാണ്. ഒന്നോ രണ്ടോ വർഷം കഴിഞ്ഞു ആ മനുഷ്യൻ വീണ്ടും ദോഹയിൽ തിരിച്ചെത്തി എന്തോ ചെറിയ ജോലി ചെയ്തു ജീവിക്കുന്നു എന്നുമായിരുന്നു. അതിനു ശേഷം ഏതാണ്ട് ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞു മുനിസിപ്പാലിറ്റിയിൽ മാലിന്യം നീക്കം ചെയ്യുന്ന ട്രക്കിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേപ്പാളി ചെറുപ്പക്കാരന് രണ്ടു ലക്ഷം റിയാൽ വില വരുന്ന വണ്ടി സമ്മാനമായി ലഭിച്ച കാര്യവും അറിഞ്ഞു.. അവനു സമ്മാനം ലഭിച്ച കാര്യം നാട്ടിലെ മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തു പരസ്യപ്പെടുത്തി.. മാധ്യമങ്ങൾക്ക് അഭിമുഖമൊക്കെ നിൽകി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് അദ്ദേഹം അവിടെ വിമാനം ഇറങ്ങിയത്. പിന്നെ കേട്ടത് ഏതോ ഒരു മാവോയിസ്റ് ഗ്രൂപ് അവനെ തട്ടികൊണ്ടു പോയ കഥയാണ്. ( നേപ്പാൾ പത്രങ്ങളെ ഉദ്ധരിച്ചു ഞാൻ ഇക്കാര്യം `ഗൾഫ് ടൈംസ്' പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു).

ഇതിനൊപ്പം ഓർമ വരുന്ന മറ്റു ചില സംഭവങ്ങളും ഉണ്ട്. ഒരിക്കൽ ഖത്തർ ഡ്യൂട്ടി ഫ്രീ യുടെ ഒരു മില്യൺ ഡോളർ സമ്മാന തുക ഒരു ഇംഗ്ലീഷ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ നിന്നുള്ള ഒരു അച്ചായന് ലഭിച്ചു. അന്ന് ആ തുക നമ്മുടെ നാട്ടിലെ നാലര കോടിക്ക് മീതെ ഉണ്ടായിരുന്നു. അദ്ദേഹം ഉടൻ തന്നെ ഖത്തർ വിട്ടുപോയതായി ഓർമ വരുന്നു.

ആയിടക്ക് തന്നെ ചങ്ങനാശേരി സ്വദേശിയായിരുന്ന ഒരു വ്യക്തിക്ക് മസ്രക്ക് ബാങ്കിന്റെ (Mashreq Bank) പന്ത്രണ്ടര ലക്ഷം രൂപയ്ക്കു തുല്യമായ തുക നറുക്കെടുപ്പിൽ ലഭിച്ചു. അദ്ദേഹം പക്ഷെ ആ തുകയിൽ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ അമ്മയെ നോക്കിയിരുന്ന ഒരു കുടുംബത്തിന് വീട് വെച്ചുകൊടുക്കാൻ ഉപയോഗിച്ചുവെന്നാണ് കേട്ടത്.. പിന്നെ കുറെ നാൾ അദ്ദേഹത്തിന് ബിസിനസിൽ വലിയ ഉയർച്ചയായിരുന്നു. പിന്നീട് ഒരിക്കൽ കൂടി അദ്ദേഹത്തിന്അ തന്നെ ഏതാണ്ട് 30 ലക്ഷം രൂപയുടെ ലോട്ടറി ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തർ വഴി അടിക്കുകയുണ്ടായി.

എന്റെ കൂടെ ജോലി ചെയ്തിരുന്ന ചെന്നൈയിൽ നിന്നുള്ള ഒരാളുടെ ഭാര്യക്കും 2002 ൽ അന്ന് 72,000 റിയൽ വിലവരുന്ന നിസ്സാൻ പാട്രോൾ ഭാഗ്യസമ്മാനമായി ലഭിച്ചു. കക്ഷി അത് 65,000 റിയാലിന് ഒരാൾക്ക് വിറ്റു പണമാക്കി.ഇപ്പോൾ കാനഡയിൽ ജീവിക്കുന്നു. എന്റെകൂടെയുണ്ടായിരുന്ന മഞ്ചേശ്വരത്തു നിന്നുള്ള പ്രശാന്ത് ഹെഗ്‌ഡെക്കു 2013 -14 കാലഘട്ടത്തിൽ 150,000 റിയാൽ വിലവാരുന്ന ബെൻസ് ബേസ് മോഡൽ കാർ സമ്മാനമായി ലഭിച്ചപ്പോൾ 120,000 റിയാലിന് കച്ചവടമാക്കി രണ്ടു വർഷത്തിനകം ഓസ്‌ട്രേലിയിലേക്ക് കുടിയേറി.. ഇന്ന് അഡലൈഡ് കമ്പനിയിൽ ലൊക്കേഷൻ മാനേജർ ആയി ജീവിക്കുന്നു.

ഏതാണ്ട് 5 വർഷം മുമ്പ് മാത്രം ഖത്തറിലെത്തി നാലാമത്തെ മാസം 20 ലക്ഷം രൂപയുടെ അടുത്ത് വിലവരുന്ന കാർ ലോട്ടറി ആയി കിട്ടിയ ജേക്കബ് ഫിലിപ്പ് എന്ന കക്ഷി കൂടി ഉണ്ടായിരുന്നു ഞങ്ങളുടെ ഓഫീസിൽ. അദ്ദേഹം അപ്പോൾ തന്നെ ആ കാർ വിറ്റുകാശാക്കിയതും ഓർക്കുന്നു.

സമ്പന്നനായ തൃശൂർ ജില്ലക്കാരന് ഒരിക്കൽ ഒരു നറുക്കെടുപ്പിൽ മിനി കൂപ്പർ കാറാണ് സമ്മാനമായി ലഭിച്ചത്. അദ്ദേഹം ഇപ്പോഴും ഖത്തറിൽ വൻ കച്ചവടക്കാരനായി തുടരുന്നു .

ഞങ്ങളുടെ ഓഫീസിൽ ഒരു മുംബൈക്കാരൻ മിസ്‌ക്വിറ്റ ഉണ്ടായിരുന്നു. രാവിലെ മുതൽ കച്ചവട പ്രൊമോഷൻ കൂപ്പൺ ഉള്ള ഹൈപ്പർ മാർക്കറ്റുകളിൽ കയറി ഇറങ്ങി കൂപ്പൺ ഇടുന്നതു അയാൾക്ക് ഒരു ഹോബി ആയിരുന്നു. ഒരിക്കൽ കക്ഷിക്കും അടിച്ചു 25000 റിയാൽ ക്യാഷ് അവാർഡ് .

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഓർമയിലുള്ള സെയ്തലവിക്ക് `അടിച്ചത്' പോലെയുള്ള ഒരു ബമ്പർ അനുഭവം നേരിട്ട ആലുവക്കാരനായ സുഹൃത്തിന്റെ കാര്യം കൂടി പറയാം. ഏതാണ്ട് 12-13 വർഷം മുമ്പ് അദ്ദേഹത്തിന് ഒരു സ്പാം മെയിൽ ലഭിക്കുന്നു. സ്പെയിനിൽ നിന്നാണ്. അഞ്ച് മില്യൺ യൂറോ ആയിരുന്നു സമ്മാനം. അത് തട്ടിപ്പാണെന്ന് എത്ര പറഞ്ഞു കൊടുത്തിട്ടും അദ്ദേഹം ജോലി ചെയ്തിരുന്ന ഓഫീസിൽ നിന്ന് രണ്ടു മണിക്കൂർ ലീവെടുത്ത് എന്നെയും കൂട്ടി ദോഹയിലെ സ്പെയിൻ എംബസിയിൽ ചെന്ന് തിരക്കി. കേട്ടതും കൗണ്ടറിൽ ഇരുന്ന താടിക്കാരൻ ആർത്തുചിരിച്ചു.

'ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങിപ്പോയ നിങ്ങളുടെ നാട്ടുകാരാണ് ശ്രദ്ധിച്ചോ?അയാൾക്കും അഞ്ചു മില്യൺ സമ്മാനമായി അടിച്ചിട്ടുണ്ട്...'

ആ സ്പാനിഷ് ഉദ്യോഗസ്ഥന് ചിരിയടക്കാൻ കഴിഞ്ഞില്ല.


Latest Related News