Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആ ദൃശ്യങ്ങൾ ഖത്തർ ലോകകപ്പിൽ നിന്നല്ല,പ്രചരിക്കുന്ന വീഡിയോ 2021 ലേത്

November 23, 2022

November 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിൽ ഇറാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് ശേഷം ബ്രിട്ടീഷ് യുവതി ബ്ലൗസ് ഉയർത്തി നഗ്നത പ്രദർശിപ്പിക്കുന്ന വീഡിയോ ഖത്തറിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.യൂറോപ്പിൽ നടന്ന മറ്റൊരു ഫുട്‍ബോൾ മത്സരത്തിനിടെ എസ്‌കലേറ്റർ ഇറങ്ങിവരുന്ന യുവതി പൊടുന്നനെ ടീ ഷർട്ട് ഉയർത്തി നഗ്നത പ്രദർശിപ്പിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ ലോകകപ്പിനിടെ സംഭവിച്ചതാണെന്ന തരത്തിൽ വാട്സ്ആപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

അതേസമയം,ലോകകപ്പിനിടെ പരസ്യമായി നഗ്നത പ്രദർശിപ്പിച്ച യുവതിയെ ഖത്തർ ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചതായി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.ആധികാരികമെന്ന് വിശ്വാസമുള്ള ചില ഇംഗ്ലീഷ് മാധ്യമങ്ങളെ അടിസ്ഥാനമാക്കി യുവതിയെ തിരിച്ചയച്ചുവെന്ന വാർത്ത ന്യൂസ്‌റൂമും  നൽകിയിരുന്നെങ്കിലും നിമിഷങ്ങൾക്കകം തന്നെ പിൻവലിച്ചിരുന്നു.അത്തരമൊരു തെറ്റ് പറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു.

പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്ന് തെളിയിക്കുന്ന 2021 ലെ പഴയ ഫെയ്സ്ബുക് പോസ്റ്റ് ന്യൂസ്‌റൂമിന് ലഭിച്ചു.ഇതിനിടെ,റെയിൻബോ ഷർട്ട് ധരിച്ച് സ്റ്റേഡിയത്തിലെത്തിയ ഒരു അമേരിക്കൻ മാധ്യമപ്രവർത്തകനെ ആദ്യം തടഞ്ഞുവെച്ചതായും പിന്നീട് വിട്ടയച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News