Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സോണി വേൾഡ് ഫോട്ടോഗ്രഫി പുരസ്കാരം ഖത്തറിലെ അബ്ദുല്ല അൽ മുഷൈഫ്രിക്ക്

February 16, 2023

February 16, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വേൾഡ് ഫോട്ടോഗ്രാഫി ഓർഗനൈസേഷനും സോണി മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയും നൽകിവരുന്ന 2023ലെ  സോണി വേൾഡ് ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് ഖത്തറിലെ  അബ്ദുല്ല അൽ-മുഷൈഫ്രി അർഹനായി.ലോകമെമ്പാടുമുള്ള പ്രാദേശിക ഫോട്ടോഗ്രാഫിക് കമ്മ്യൂണിറ്റികളെ പിന്തുണക്കാൻ ലക്ഷ്യമാക്കി നൽകിവരുന്ന പുരസ്‌കാരത്തിനായി ഈ വർഷം 55 രാജ്യങ്ങളിൽ നിന്നായി 415,000 എൻട്രികൾ ലഭിച്ചതായി സംഘാടകർ അറിയിച്ചു.രണ്ടുലക്ഷ ത്തിലധികം പേർ ഓപ്പൺ മത്സരത്തിൽ പങ്കെടുത്തതായും ഇവരിൽ നിന്നാണ് പുരസ്കാരത്തിനർഹമായ ചിത്രങ്ങൾ തെരഞ്ഞെടുത്തതെന്നും അവാർഡ് കമ്മറ്റി വ്യക്തമാക്കി.ഇവരിൽ ഖത്തറിൽ നിന്നുള്ള പുരസ്‌കാര ജേതാവാണ്  അബ്ദുല്ല അൽ മുഷൈഫ്രി.

കുതിരയോട്ടത്തിനിടെ കുതിരപ്പുറത്ത് നിന്ന് വീഴുന്ന ജോക്കി തന്നെ കാത്തുനിൽക്കുന്ന ഫോട്ടോഗ്രാഫർമാരെ നോക്കുന്ന അപൂർവ ചിത്രം ഒമാനിൽ നിന്നാണ്  അബ്ദുല്ല അൽ മുഷൈഫ്രി ഈ ചിത്രം കാമറയിൽ പകർത്തിയത്.ഒമാൻ സ്വദേശിയായ അബ്ദുല്ല അൽ മുഷൈഫ്രി വർഷങ്ങളായി ഖത്തറിലാണ് ജോലി ചെയ്യുന്നത്.ഇതിന് മുമ്പും  ഫോട്ടോഗ്രാഫിയിൽ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News