Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രവാസിയായ കോട്ടയം സ്വദേശിയുടെ മകനെ നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

August 23, 2021

August 23, 2021

ദോഹ : ഖത്തര്‍ പ്രവാസിയുടെ മകനെ തിരുവോണ ദിവസം നാട്ടില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടയം  കൂരാലി-ഒട്ടയ്ക്കല്‍ റോഡില്‍ ആനിക്കുഴിയില്‍ ഹരിദാസ്-ജയശ്രീ ദമ്പതികളുടെ മകൻ മാനസ് ഹരിദാസി(21)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. മാതാവും സഹോദരി മാനസിജയും കുടുംബവീട്ടില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

പൊതുവേ വീടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മാനസ് കംപ്യൂട്ടര്‍ ഗെയിമില്‍ അതീവ തല്‍പ്പരനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ശീലത്തെ തുടര്‍ന്ന് നേരത്തെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പൊന്‍കുന്നം പോലിസില്‍ മൊഴിനല്‍കി. പ്രൈവറ്റായി ബിരുദ കോഴ്‌സ് പഠിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.


Latest Related News