Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീൻ തനിച്ചല്ല,ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തറിലും കുവൈത്തിലും വൻ റാലികൾ 

May 16, 2021

May 16, 2021

ദോഹ / കുവൈത്ത് സിറ്റി : ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഖത്തറിലും കുവൈത്തിലും റാലികൾ സംഘടിപ്പിച്ചു.ദോഹയിലെ സ്റ്റേറ്റ് മസ്ജിദിനു മുന്നിൽ നടന്നഐക്യദാർഢ്യ റാലിയിൽ ഫലസ്തീനികൾക്കൊപ്പം സ്വദേശികളും മലയാളികൾ ഉൾപെടെ  വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും പങ്കെടുത്തു.ഫലസ്തീൻ-ഖത്തർ പതാകകളും പ്ലെകാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.

 

ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ പറഞ്ഞു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും ഇസ്മയില്‍ ഹനിയ നന്ദിയര്‍പ്പിച്ചു. ആഗോള പണ്ഡിതസഭാ ജനറല്‍ സെക്രട്ടറി അലി കുറദാഗി ഉള്‍പ്പെടെയുള്ള പ്രമുഖരും പരിപാടിയില്‍ പ്രസംഗിച്ചു

ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ഫലസ്തീന്‍ ജനതക്ക് ഖത്തറിെന്‍റ അടിയുറച്ച പിന്തുണയുണ്ടെന്നും ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ്അറിയിച്ചു.അല്‍ ഖുദ്സും അല്‍ അഖ്സയും അറബ് ജനതക്കും ഇസ്ലാമികലോകത്തിനും തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറബ് ഇന്‍റര്‍പാര്‍ലമെന്‍ററി യൂനിയന്‍ സംഘടിപ്പിച്ച അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കിഴക്കന്‍ ജറൂസലം ആസ്ഥാനമാക്കി, 1967ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രത്തിെന്‍റ പുനഃസ്ഥാപനത്തിന് ഖത്തറിെന്‍റ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായും ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെല്ലുവിളികളാണ് അറബ് സമൂഹം അഭിമുഖീകരിക്കുന്നത്. പട്ടാളം, പൊലീസ് എന്നിവരുടെ അതിക്രമങ്ങളില്‍നിന്നും മനുഷ്യാവകാശലംഘനങ്ങളില്‍നിന്നും അല്‍ ഖുദ്സ്, അല്‍ അഖ്സ പള്ളി, ഫലസ്തീന്‍ ജനത എന്നിവയുടെ സംരക്ഷണം ഗൗരവമേറിയ വെല്ലുവിളിയാണ്.

അറബികളുടെയും മുസ്ലിംകളുടെയും ക്രിസ്ത്യന്‍ വിശ്വാസികളുടെയും വികാരങ്ങളെ മാനിക്കാതെ നടത്തുന്ന ഇസ്രായേല്‍ ആക്രമണങ്ങളും അതിക്രമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും പ്രത്യക്ഷമായ ലംഘനമാണ്. ഇസ്രായേലിെന്‍റ ബുള്ളറ്റുകളെ ധൈര്യമായി നേരിട്ട് ഗസ്സയിലും ശൈഖ് ജര്‍റാഹ് അതിര്‍ത്തിയിലും ഡമസ്കസ് ഗേറ്റിലും അല്‍ അഖ്സ പള്ളിയിലും നിലകൊള്ളുന്ന ഫലസ്തീന്‍ ജനതക്ക് എല്ലാ അഭിവാദ്യങ്ങളും അര്‍പ്പിക്കുകയാണ്.

ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും അനധികൃത കുടിയേറ്റം നിര്‍ത്തലാക്കുന്നതിനും അറബ് സമൂഹത്തിെന്‍റ ഐക്യം അനിവാര്യമാണെന്നും കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യം  പ്രകടിപ്പിച്ച്‌ കുവൈത്തില്‍ നടത്തിയ കാര്‍ റാലിയിൽ നിരവധി പേർ പങ്കെടുത്തു. മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ അധികൃതര്‍ മറീന ക്രസന്‍റ് പ്രവേശന കവാടങ്ങള്‍ നേരത്തേ അടച്ചിരുന്നു.ഇതേതുടർന്ന്  സാല്‍മിയ അമേരിക്കന്‍ സര്‍വകലാശാലയുടെ പാര്‍ക്കിങ്ങില്‍നിന്നാണ് റാലി ആരംഭിച്ചത്.
ഇതിനിടെ റാലിയില്‍ പെങ്കടുത്തവരില്‍ ചിലരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചിച്ച്‌ പോലീസ് ചോദ്യം ചെയ്തു. പ്രകടനങ്ങള്‍ നടത്താനുള്ള അനുമതിയും വ്യവസ്ഥകളും പരിശോധിക്കാനാണ് ഇവരെ വിളിപ്പിച്ചതിന്നാൻ വിശദീകരണം.. മുന്‍കൂര്‍ അനുമതിയില്ലാതെ  പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്താന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്. വിദേശികള്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികളില്‍ പെങ്കടുത്താല്‍ നാടുകടത്തുമെന്നും സ്വദേശികളും വിദേശികളും നിയമവ്യവസ്ഥകള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌  വൈകിട്ട് വാഹനറാലി നടത്താന്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News