Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഖത്തറിനൊപ്പം',അറബ് ലോകത്തെ സമൂഹ മാധ്യമങ്ങളിൽ ഖത്തറിന് പിന്തുണയേറുന്നു

October 29, 2022

October 29, 2022

അൻവർ പാലേരി 

ദോഹ : അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പിന് ഖത്തർ വേദിയാകുന്ന സാഹചര്യത്തിൽ അറബ് ലോകത്തെ സമൂഹ മാധ്യമ ഹാൻഡിലുകളിൽ ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള കാമ്പയിൻ ശക്തിപ്രാപിക്കുന്നു.മനുഷ്യാവകാശ പ്രശ്നങ്ങളുടെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ചിലർ നടത്തുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങൾക്കെതിരെയാണ് അറബ്‌ലോകം സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയത്.ലോകകപ്പ് പടിഞ്ഞാറിന് മാത്രം അവകാശപെട്ടതല്ലെന്ന ആശയമാണ് ഇവർ ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.

2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാൽ വ്യാപകമായ ആക്രമണങ്ങളാണ് ഖത്തറിന് നേരിടേണ്ടിവന്നത്.ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധത്തിലുള്ള ശക്തമായ ആക്രങ്ങളാണ് ഖത്തറിന് നേരിടേണ്ടിവരുന്നതെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഈയിടെ ശൂറാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് അറബ് മണ്ണിൽ നടക്കുന്ന ആദ്യത്തെ അഭിമാനകരമായ ലോകകപ്പിന് വേദിയാകുന്ന ഖത്തറിനെ പിന്തുണച്ച് അറബ് ലോകത്തു നിന്നുള്ള സമൂഹമാധ്യമ ഉപയോക്താക്കൾ തന്നെ രംഗത്തെത്തിയത്.

ലോകകപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു പതിപ്പിന് വേദിയാകുന്നതിലൂടെ ദോഹ ലോകത്തിന് മുഴുവൻ മാതൃകയാണെന്ന് തെളിയിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായെത്തിയ പലരും അഭിപ്രായപ്പെട്ടു.

'ഇന്ന് ലോകത്തിന്റെ മുഴുവൻ കണ്ണുകളും ദോഹയിലേക്ക് തിരിയുകയാണ്.ഞാൻ ഒരു അറബിയാണ്.നിറഞ്ഞ മനസോടെ ഖത്തറിനെ ഖത്തറിനെ പിന്തുണക്കുന്നു.ഖത്തറിനെ വെറുക്കുന്നവരും മാന്യതയില്ലാതെ പെരുമാറുന്നവരും ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് പോകട്ടെ '-പ്രമുഖ സൗദി എഴുത്തുകാരൻ വിസാം അൽ അമരി പ്രതികരിച്ചു.
 കുവൈത്തിലെ രാഷ്ട്രീയ പ്രവർത്തകനായ സാലിഹ്‌ അൽ മുല്ലയുടെ പ്രതികരണം ഇങ്ങനെ :
"അറബിയെന്ന നിലയിലും ഗൾഫ് പൗരനെന്ന നിലയിലും കുവൈത്തിയായ ഞാൻ ഖത്തർ ലോകത്തെ ഏറ്റവും വലിയ കായികമേള സംഘടിപ്പിക്കുന്നതിൽ  അങ്ങേയറ്റം അഭിമാനിക്കുന്നു.2022 ലോകകപ്പ്  സംഘടനാ തലത്തിലെ ഏറ്റവും വിജയകരമായ ലോകകപ്പായിരുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

 "ഞാൻ ഈജിപ്ഷ്യനാണ്, ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച രീതിയിൽ തയാറെടുക്കുന്ന ഒരു അറബ് രാജ്യമുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു."ഈജിപ്ഷ്യൻ സ്പോർട്സ് നിരൂപകനായ അഹമ്മദ് സെയ്ത് ട്വീറ്റ് ചെയ്തു.

പാശ്ചാത്യ ലോകം അറബ് സമൂഹത്തെ വിലകുറച്ചു കാണാൻ ശ്രമിക്കുന്നതായി സുഡാനിലെ പ്രമുഖ സ്പോർട്സ് നിരൂപകനായ ഡോ.താജ് അൽ സർ ഒത്മാൻ അഭിപ്രായപ്പെട്ടു.

 "2022 ലോകകപ്പിന് വേദിയാകാൻ ശ്രമിക്കുമ്പോൾ തന്നെ  അതേറ്റെടുക്കുമ്പോൾ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും  വ്യാപ്തിയെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു, പ്രത്യേകിച്ച് വംശീയ പാശ്ചാത്യ രാജ്യങ്ങൾ, ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ഒരു അറബ് രാജ്യത്തിന്റെ ശേഷിയെ വിലകുറച്ചു കണ്ടു.എന്നാൽ ഖത്തർ ആ  വെല്ലുവിളി സ്വീകരിച്ചു  വിജയിക്കുകയും അവസാന ഘട്ടത്തിലെത്തുകയും ചെയ്തു.അറബ് ലോകത്തിന്റെ ഓരോ നേട്ടങ്ങൾക്കൊപ്പവും ഒരുമിച്ചു നീക്കുകയും നേട്ടങ്ങൾ ആവർത്തിക്കുമെന്ന് ഉറപ്പിച്ചു പറയുകയും വേണം.

അറബ് ലോകത്തെ പ്രമുഖ രാഷ്ട്രീയ വിചക്ഷണനായ ഡോ.ലിഖാ മാക്കി ഖത്തറിനെതിരായ വിമർശനങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ് :"പാശ്ചാത്യരാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും തർക്കങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തുവരുന്ന രാജ്യമായിട്ടുംലോകകപ്പിന് മുമ്പ് തന്നെ ഖത്തർ ആക്രമണത്തിന് വിധേയമായി.ഇതിനുള്ള ഒരു കാരണം ഖത്തർ ഒരു അറബ് മുസ്ലീം രാജ്യമായതാണ്.അറബികളും മുസ്‌ലിംകളും ഈ ലോകത്ത് ഒരു പ്രധാന സാന്നിധ്യമായി കാണാൻ അവർ ആഗ്രഹിക്കുന്നില്ല."

#I am Arab and I support Qatar(ഞാൻ അറബിയാണ്,ഖത്തറിനെ പിന്തുണക്കുന്നു) എന്ന ഹാഷ്ടാഗിലാണ് ട്വിറ്റർ ഉൾപ്പെടെയുള്ള അറബ് സമൂഹ മാധ്യമങ്ങളിൽ ഖത്തറിനെ പിന്തുണച്ച് കാമ്പയിൻ നടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News