Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
ആര്യൻഖാനെതിരായ മുംബൈ ലഹരി കേസിൽ തെളിവില്ലെന്ന് എസ്.ഐ.ടി,വാർത്ത നിഷേധിച്ച് എൻസിബി രംഗത്ത്

March 02, 2022

March 02, 2022

ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി.ആര്യൻഖാൻ മയക്കുമരുന്ന് കേസിലെ ഗൂഢാലോചനയുടെ ഭാഗമോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമോ ആണെന്നതിന് തെളിവുകളിലെന്നും എസ്. ഐ.ടി വ്യക്തമാക്കിയതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. സമീർ വാങ്കഡയുടെ നേത്യത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ തങ്ങളുടെ അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടതായി എസ്. ഐ.ടി വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യൻഖാൻ മയക്കുമരുന്ന് കൈവശം വച്ചിട്ടില്ലെന്നും അതിനാൽ അയാൾക്ക് ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നെന്നും എൻ.സി.ബി റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചാറ്റുകൾ പരിശോധിക്കേണ്ടആവശ്യമില്ല. ചാറ്റുകൾ പരിശോധിച്ചതിൽ ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു.

എൻ.സി.ബിയുടെ ക്രൂയിസ് റെയ്ഡ് വീഡിയോ റെക്കോർഡ് ചെയ്തിട്ടില്ല. എൻ.സി.ബി നിയമാവലി അനുസരിച്ച്, റെയ്ഡുകൾ വീഡിയോയിൽ റെക്കോർഡ് ചെയ്യേണ്ടതാണ്. കേസിൽ അറസ്റ്റിലായ പലരിൽ നിന്നും ഒരു തവണ മാത്രമാണ് മയക്കുമരുന്ന് കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ആര്യനെതിരെ തെളിവില്ലെങ്കിലും എസ്‌.ഐ.ടി അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ എൻ.സി.ബി ഡയറക്ടർ ജനറൽ എസ്.എൻ പ്രധാന് സമർപ്പിക്കും. ഒക്ടോബര്‍ മൂന്നിനായിരുന്നു നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കൊക്കയിൻ, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ ആര്യൻഖാൻ ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്നാണ് ആര്യന് ജാമ്യം ലഭിച്ചത്. ബോളിവുഡ് നടിയും ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യൻഖാന് ജാമ്യം നിന്നത്. മുതിർന്ന അഭിഭാഷകനായ മുകൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്.
 
അതേസമയം,ആര്യൻ ഖാനെതിരെ തെളിവില്ലെന്ന വാർത്തകൾ നിഷേധിച്ച് എൻസിബി. അന്വേഷണം പുരോഗമിക്കുകയാണ്. ഇതു വരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ സഞ്ജയ്‌ സിങ് പറഞ്ഞു. ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News