Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബല്‍ ഒഴിവാക്കി

April 27, 2024

news_malayalam_new_rules_in_india

April 27, 2024

ന്യൂസ്‌റൂം ഡെസ്ക്

ന്യൂഡല്‍ഹി: ഹോര്‍ലിക്സില്‍ നിന്ന് 'ഹെല്‍ത്ത്' ലേബല്‍ ഒഴിവാക്കി. ഹോര്‍ലിക്സിനെ 'ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്' (എഫ്.എന്‍.ഡി) എന്ന വിഭാഗത്തിലാണ് ഇനി അവതരിപ്പിക്കുക. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ നടപടിയെടുത്തത്. ഇ-കൊമേഴ്സ് വെബ്‌സൈറ്റുകളോട് 'ഹെല്‍ത്തി ഡ്രിങ്ക്സ്' വിഭാഗത്തില്‍ നിന്ന് ഇവയെ നീക്കം ചെയ്യാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

'ഞങ്ങള്‍ ബ്രാന്‍ഡുകളുടെ ലേബലുകള്‍ 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്നാക്കി മാറ്റിയിട്ടുണ്ട്' ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.

ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍ മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരം തിരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നമായിരുന്നു നിര്‍ദേശം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News