Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശോഭനയെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ കലാസ്വാദകർ,'ഈദ് മൽഹാർ'പരിശീലനം പുരോഗമിക്കുന്നു

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയും നർത്തകിയുമായ ശോഭന നേതൃത്വം നൽകുന്ന 'ഈദ് മൽഹാർ' സ്റ്റേജ് ഷോ മികച്ച അനുഭവമാക്കാനുള്ള പരിശീലനം പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.ഇതിനായി പരിപാടിയിൽ പങ്കെടുക്കുന്ന സംഘം രണ്ടു ദിവസം മുമ്പ് തന്നെ ദോഹയിൽ എത്തിയിരുന്നു.ശോഭനയും നൃത്തസംഘവും ഒഴികെയുള്ളവരാണ് കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയത്.

ജൂൺ 30 വെള്ളിയാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് എം.എ.പെർഫോമൻസ് ഗാരേജ് മുഖ്യ പ്രായോജകരാകുന്ന ഈദ് മൽഹാർ അരങ്ങേറുക.ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടികൾക്ക് പുറമെ,അനുഗ്രഹീത ഗായിക സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസ് ബാന്റും ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് റിയാലിറ്റി ഷോയിലെ വിജയികളായ വിഷ്ണു,നയന,അന്ന പ്രസാദ്, പ്രശസ്ത കൊറിയോഗ്രാഫർ ബിജു ധ്വനിതാരംഗ് എന്നിവരും ഈദ് മൽഹാറിൽ അണിനിരക്കും.

ക്യൂ-ടിക്കറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്.1000 റിയാലിന്റെ വിവിഐപി,500 റിയാലിന്റെ വിവിഐപി സിംഗിൾ,ഫാമിലി ടിക്കറ്റുകൾക്ക് പുറമെ,100 റിയാൽ,150 റിയാൽ ടിക്കറ്റുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

74433316,555 27 357 എന്ന നമ്പറുകളിൽ വിളിച്ചും ടിക്കറ്റുകൾ ഉറപ്പുവരുത്താവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News