Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെസ്സിയും എംബാപ്പെയും ഗ്രൗണ്ടിൽ പൊരുതുമ്പോൾ ഖത്തറിലെ ഫിഫ സ്റ്റുഡിയോയിൽ താനുമുണ്ടാകുമെന്ന് ഷാരൂഖ് ഖാൻ

December 16, 2022

December 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പ് ഫൈനലിൽ തന്റെ ഏറ്റവും പുതിയ സിനിമയായ 'പത്താൻ' പ്രൊമോട്ട് ചെയ്യാൻ ഷാരൂഖ് ഖാൻ.ഫിഫ ലോകകപ്പ് ഫൈനലില്‍ പഠാന്റെ പ്രമോഷനായി താനും ഉണ്ടാകുമെന്ന് ഷാരൂഖ് സമൂഹമാധ്യമങ്ങളില്‍ അറിയിച്ചു.

 'ഗ്രൗണ്ടില്‍ മെസ്സിയും എംബാപ്പേയും; സ്റ്റുഡിയോയില്‍ ഞാനും റൂണിയും. 18ന്റെ വൈകുന്നേരം മനോഹരമാകും'-ഷാരൂഖ് ഫേസ്ബുക്കില്‍ കുറിച്ചു.ജിയോ സിനിമയിലും സ്പോര്‍ട്സ് 18 ചാനലിലും തത്സമയം മത്സരം കാണുന്നതിനൊപ്പം ഷാരൂഖ് ഖാന്റെ കമന്ററിയും കേള്‍ക്കാം.
മിഡില്‍ ഈസ്റ്റിലും അറബ് രാജ്യങ്ങളിലും ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ്. നാല് വര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന താരത്തിന്റെ ചിത്രമാണ് പഠാന്‍. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം കിങ് ഖാന്റെ തിരിച്ചുവരവായാണ് ആരാധകര്‍ കരുതുന്നത്.



പത്താനിൽ നിന്നുള്ള ഒരു ക്ലിപ്പ് മത്സരത്തിന്റെ പ്രീ-മാച്ച് കവറേജിനിടെ പ്രദർശിപ്പിച്ചിരുന്നു.ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള ആദ്യസെമി നടന്ന ലുസൈൽ സ്റ്റേഡിയത്തെക്കുറിച്ചും ലയണൽ മെസ്സിയോടുള്ള തന്റെ ആരാധയെ കുറിച്ചും രസകരമായ ചില വസ്തുതകൾ ഷാരൂഖ് കാഴ്ചക്കാരുമായി പങ്കുവെച്ചു.

ഫിഫ ലോകകപ്പ് ടൂർണമെന്റ് ട്രോഫി ഖത്തറിൽ ദീപിക അനാവരണം ചെയ്യുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 18 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ദീപിക ഖത്തറിലെത്തും. ഫിഫ കപ്പ് അനാച്ഛാദനം ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായിരിക്കും ദീപിക.
അതേസമയം,സിനിമയിൽ നായികയായെത്തുന്ന ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറം കാവിയാണെന്നതിന്റെ പേരിൽ  ഹിന്ദുത്വവാദികൾ 'പത്താനെ'തിരെ രംഗത്ത് വന്നിരുന്നു.

ഡിസംബർ 18 ഞായറഴ്ച  ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News