Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മോഖ ചുഴലിക്കാറ്റ് തീരംതൊട്ടു, സഞ്ചാര പാതയില്‍ കനത്ത നാശനഷ്ടത്തിന് സാധ്യത

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം രേഖപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ ശ്കതിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

മോഖ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ പശ്ചിമബംഗാളിലെ തീരദേശമേഖലകളില്‍ വിന്യസിച്ചിട്ടുള്ളതായി പിടിഎ െറിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ ദിഘയില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

വടക്കന്‍ മ്യാന്മാര്‍ തീരവും കൊടുങ്കാറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടും. അഞ്ചു ലക്ഷം പേരെ ബംഗ്‌ളാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാന്‍മര്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചു. ഇന്ത്യയില്‍ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിര്‍ദേശം. ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News