Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പത്തനംതിട്ട തിരുവല്ല സ്വദേശി ജോസഫ് പള്ളത്ത് എബ്രഹാം ഖത്തറിൽ നിര്യാതനായി

February 25, 2023

February 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി ജോസഫ് പള്ളത്ത് എബ്രഹാം ( ഷാജി-57) ഖത്തറിൽ നിര്യാതനായി. കഴിഞ്ഞ 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം എ.ബി.എന്‍ കോര്‍പ്പറേഷന്‍ ബെഹ്സാദ് ഗ്രൂപ്പ് സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജറായിരുന്നു.അസുഖബാധിതനായി ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഭാര്യ ആനി ജോസഫ് ഹമദ് ആശുപത്രിയിൽ നഴ്സാണ്. മക്കൾ: ഷിജിന്‍ ജോസഫ്, ഷൈന്‍ ജോസഫ് (ഖത്തർ). നടപടികള്‍ പൂര്‍ത്തിയാക്കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലും, വിദേശത്തുമുള്ള ബന്ധുക്കള്‍ ഖത്തറിലെത്തിയതിന് ശേഷം ഇവിടെ തന്നെ സംസ്കരിക്കും.

ബെഹ്സാദ് എ.ബി.എന്‍ ഭവന്‍സ് സ്ക്കൂള്‍ ഗ്രൂപ്പുകളുടെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശവും പിന്തുണയും നല്‍കിയ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്ന ജോസഫ് പള്ളത്തിന്റെ നിര്യാണം ഗ്രൂപ്പിന് നികത്താനാവാത്ത നഷ്ടമാണെന്ന് എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന്‍ അനുസ്മരിച്ചു. അന്തരിച്ച സി.കെ.മേനോനുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന ജോസഫ് ജീവിത യാത്രയില്‍ വഴികാട്ടിയായിരുന്നുവെന്നും ജെ.കെ.മേനോന്‍ അനുസ്മരിച്ചു. എ.ബി.എൻ ഗ്രൂപ്പിലെ സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News