Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹയ്യാ കാർഡിൽ ഖത്തറിലേക്ക് വരുന്നവരുടെ എണ്ണം കൂടി,നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

June 14, 2023

June 14, 2023

അൻവർ പാലേരി 

ദോഹ : ഹയ്യ കാർഡിൽ കൂടുതൽ ഫാമിലികൾ എത്തിതുടങ്ങിയതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്.2023 ആദ്യ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു മാസം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ പകുതിയോളം കുറവുണ്ടായതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.ഇതിന് പുറമെ,വേനലവധിയും ബലി പെരുന്നാൾ അവധിയും കൂടി എത്തിയതോടെ രാജ്യത്തെ മിക്ക എക്സ്ചേഞ്ചുകളിലും പണമയക്കാൻ എത്തുന്നവരുടെ എണ്ണം വൻ തോതിൽ കുറഞ്ഞിട്ടുണ്ട്.

സാധാരണ ഗതിയിൽ പെരുന്നാൾ അവധിക്കാലത്ത് നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കൂടാറുണ്ടെങ്കിലും ചെറുകിട വരുമാനക്കാരായ സാധാരണക്കാർ വരെ ഹയ്യ കാർഡിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി കുടുംബത്തെ കൊണ്ടുവന്നതോടെ പലരും കയ്യിലുള്ള പണം പരമാവധി കരുതലോടെയാണ് ഉപയോഗിക്കുന്നത്.ചെറുകിട വിപണിയിലും ഇതേത്തുടർന്നുള്ള മാന്ദ്യം പ്രകടമാണെന്ന് കച്ചവടക്കാർ പറയുന്നു.

അതേസമയം,റിയൽ എസ്റ്റേറ്റ് മേഖലയിൽ താരതമ്യേന ഉണർവ് പ്രകടമാണ്.ചെറിയ വില്ലകളും അപ്പാർട്മെന്റുകളും വിഭജിച്ചു നൽകുന്ന മലയാളികൾ ഉൾപ്പെടെയുള്ള ചെറുകിട റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News