Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തി,പ്രതി അറസ്റ്റിൽ

May 23, 2022

May 23, 2022

പാരീസ് : പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തി.ഇന്ന് രാവിലെ 7.45 ഓടെ ചാംപ്‌സ്-എലിസീസിന് സമീപം സ്ഥിതി ചെയ്യുന്ന ഖത്തർ എംബസിക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ 40-കാരനായ പ്രതി സുരക്ഷാ ജീവനക്കാരനെ ക്രൂരമായിമർദിക്കുകയായിരുന്നുവെന്ന്  ബ്രിട്ടീഷ് പത്രമായ 'മിറർ'റിപ്പോർട്ട് ചെയ്തു.രാവിലെ 8.20 ഓടെ സുരക്ഷാ ജീവനക്കാരൻ മരണപ്പെടുകയായിരുന്നു.

ആക്രമണസമയത്ത്, പ്രതി "അല്ലാഹു അക്ബർ" എന്ന് ആക്രോശിച്ചതായും ഫ്രഞ്ച് പത്രത്തെ ഉദ്ധരിച്ച് 'മിറർ' റിപ്പോർട്ട് ചെയ്തു.

കൊലയാളിയുടെ ലക്‌ഷ്യം ഇനിയും വ്യക്തമല്ലെങ്കിലും പ്രതിക്ക്  തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News