Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സാറാ ഗസ്ദർ,എയ്ഡൻ വർഗീസ്,മിൻസാ മറിയം : സ്‌കൂൾ ബസ്സിൽ പൊലിയുന്ന കുരുന്നു ജീവിതങ്ങൾക്ക് മാനേജ്‌മെന്റുകൾ മറുപടി പറയണം

September 12, 2022

September 12, 2022

അൻവർ പാലേരി 

ദോഹ : അൽ വക്ര സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർട്ടനിലെ കെ.ജി വിദ്യാർത്ഥി  മിൻസ മറിയം ജേക്കബ് സ്‌കൂൾബസിൽ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും കുറ്റം ബസ്ഡ്രൈവറുടെ തലയിൽകെട്ടിവെച്ചു തടിയൂരാൻ സ്‌കൂൾ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി സൂചന.സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന നിലപാടാണ് മിക്ക രക്ഷിതാക്കൾക്കുമുള്ളത്.സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർട്ടന് കീഴിൽ വക്രയിലുള്ള രണ്ട് സ്‌കൂളുകൾക്കും ഒരേ ബസുകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശികളാണ് കുട്ടികളുടെ ട്രാൻസ്‌പോർട്ടേഷൻ കൈകാര്യം ചെയ്യുന്നതെന്നുമാണ് ഇവർ ഉന്നയിക്കുന്ന പ്രധാന പരാതി.

2010ലും 2016 ലും ഖത്തറിലുണ്ടായ സമാനമായ സംഭവങ്ങളിലും സ്‌കൂൾ ബസ് ഡ്രൈവർമാരുടെ അശ്രദ്ധ തന്നെയാണ് രണ്ടു കുട്ടികളുടെ ജീവൻ പൊലിയാൻ ഇടയാക്കിയതെന്നാണ് കണ്ടെത്തൽ.2010 മെയ് 17ന് ദോഹ പബ്ലിക് സ്‌കൂളിലാണ് ഇതിനുമുമ്പ് സമാനമായ ദുരന്തമുണ്ടായത്.സാറാ ഗസ്ടർ എന്ന നാലുവയസ്സുള്ള പെൺകുട്ടിയാണ് അന്ന് സ്‌കൂൾ ബസ്സിനുള്ളിൽ മരിച്ചത്.കൂട്ടി ബസിനുള്ളിൽ ഇറങ്ങിപ്പോയത് അറിയാതെ ബസ്സ് വെയിലത്ത് പാർക്ക് ചെയ്ത് ഡ്രൈവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.കുട്ടി തിരിച്ചെത്തതിനെ തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ ബന്ധപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ബസ്സിനുള്ളിൽ കണ്ടെത്തുകയുമായിരുന്നു.

ബസ് ഡ്രൈവറായിരുന്ന മൊതിയുള്ള സകി ബക്ഷി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് 5 ലക്ഷം റിയാൽ  ദയാധനവും ഒരു വർഷം തടവുമാണ് ശിക്ഷ വിധിച്ചത്.എന്നാൽ കേസ് അപ്പീൽ കോടതിയിലെത്തിയപ്പോൾ ദയാധനം രണ്ടു ലക്ഷമായി കുറച്ചു.കോടതിവിധിയിൽ അസംതൃപ്തി അറിയിച്ച കുട്ടിയുടെ പിതാവ് മുഹമ്മദ് ഗസ്ടർ തൻഹ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2016 മാർച്ച് 16ന് ദോഹയിലെ അൽ ഹിലാലിലും ബിൻമഹ്മൂദിലുമുള്ള സർവോദയ സ്‌കൂളിന്റെ മിനി വാൻ മറിഞ്ഞുണ്ടായ അപകടത്തിലാണ് അഞ്ചു വയസ്സുകാരനായ എയ്ഡൻ വർഗീസ് ഷാജി ദാരുണമായി കൊല്ലപ്പെട്ടത്.ഖത്തർ എയർവെയ്സിൽ ജീവനക്കാരനായ തിരുവല്ല സ്വദേശി ഷാജി വർഗീസിന്റെയും റുമൈല ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സായ റീനാ മാത്യുവിന്റെയും മകനായിരുന്നു എയ്ഡൻ വർഗീസ്.അപകടത്തിൽ പതിനാറു കുട്ടികൾക്ക് പരിക്കേറ്റിരുന്നു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.മലയാളികളുടെ ഉടമസ്ഥയിലായിരുന്ന സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചിരുന്നു.പിന്നീട്  സ്ഥാപനം മറ്റൊരു മാനേജ്‌മെന്റിന് കൈമാറി.

ഈ രണ്ട് അപകടങ്ങളുമുണ്ടാക്കിയ നടക്കത്തിൽ സ്‌കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്  കർശന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ്  ഞായറാഴ്ചയുണ്ടായ അപകടവും തെളിയിക്കുന്നത്.കുട്ടികളെ സ്‌കൂളിൽ എത്തിച്ച ശേഷവും വീട്ടിൽ ഇറക്കിയ ശേഷവും മുഴുവൻ കുട്ടികളും ഇറങ്ങിയെന്ന് ഉറപ്പുവരുത്തേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.ബസിനുള്ളിൽ ഓരോ സീറ്റിലും സീറ്റിനടിയിലും സൂക്ഷ്മമായി പരിശോധന നടത്തിയ ശേഷം മാത്രമേ ജീവനക്കാർ ബസിൽ നിന്ന് ഇറങ്ങാൻ പാടുള്ളൂ എന്ന കർശന നിയമം നിലവിലുണ്ട്.ഇതിന് പുറമെ,കുട്ടികൾ ബസിൽ കയറുമ്പോഴും സ്‌കൂളിൽ ഇറങ്ങുമ്പോഴും ഡ്രൈവർക്ക് പുറമെ ഒരു ജീവനക്കാരി കൂടി ബസിൽ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.എന്നാൽ കുട്ടികളുടെ ട്രാൻസ്‌പോർട്ടേഷൻ കുറഞ്ഞ ചിലവിൽ മറ്റ് ഏജൻസികളെ ഏൽപിക്കുന്ന സ്‌കൂൾ മാനേജ്‌മെന്റുകൾ ഈ മാനദണ്ഡങ്ങളൊന്നും പലപ്പോഴും പാലിക്കാറില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News