Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രചരിക്കുന്നത് തെറ്റായ വിവരങ്ങൾ,ലോകകപ്പ് സന്ദർശകർക്കുള്ള വിശദമായ 'ഫാൻ ഗൈഡ്' ഉടൻ പുറത്തിറക്കുമെന്ന് സുപ്രീം കമ്മറ്റി

October 07, 2022

October 07, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന 'ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന തലക്കെട്ടിലുള്ള ഇൻഫോഗ്രാഫിക് പോസ്റ്റർ സുപ്രീം കമ്മിറ്റിയുടെ അംഗീകാരമില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണ് അതിൽ ഉൾപെടുത്തിയിരിക്കുന്നതെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) അറിയിച്ചു.ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും യാത്രാ നിർദേശങ്ങൾക്കും ടൂർണമെന്റ് സംഘാടകരുടെ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ലോകകപ്പിനെത്തുന്ന ആരാധകർക്കുള്ള എല്ലാ മാർഗനിർദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വിശദമായ 'ഫാൻ ഗൈഡ്'ഫിഫയും ലോകകപ്പ് സംഘാടകരും ഉടൻ പുറത്തിറക്കും.

സുതാര്യവും സഹിഷ്ണുതയോടെയുമുള്ള സമീപനത്തോടെ എല്ലാവരെയും സ്വീകരിക്കുന്ന രാജ്യമാണ് ഖത്തറെന്നും ഫിഫ ലോകകപ്പ് സമയത്ത് ആരാധകർക്ക് ഇത് നേരിട്ട് അനുഭവിക്കാൻ കഴിയുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News