Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് യുസുഫ് ബാഫഖി തങ്ങൾ നിര്യാതനായി

July 08, 2023

July 08, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുതിയ മാളിയേക്കൽ സയ്യിദ് യുസുഫ് ബാഫഖി തങ്ങൾ(61) നാട്ടിൽ നിര്യാതനായി.പരേതനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ചെറുമകനാണ്.പിതാവ് :സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ.അസുഖ ബാധിതനായതിനെ തുടർന്ന് കോഴിക്കോട് ഇഖ്‌റഅ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
കണ്ണൂർ മാറപുരയിൽ ഹസീന ബീവി. മക്കൾ ഹിശാം ബാഫഖി(ദുബായ്),ഹാസിൽ ബാഫഖി.മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാത്രി 10 മണിക്ക് മൂടാടി വലിയകത്ത് പള്ളിയിൽ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News