Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ നിന്നും അൽസലാമി ദോഹയിലേക്ക് നടക്കുകയാണ്,ലോകകപ്പ് നേരിൽകാണാൻ

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സൗദി പൗരനായ അബ്ദുല്ല അൽ സലാമി സൗദിയിൽ നിന്നും ഖത്തറിലേക്ക് കാൽനടയായി എത്തിയാണ് ഇത്തവണ ഖത്തർ ലോകകപ്പ് ഗാലറിയിൽ ഇടംപിടിക്കുക.ഖത്തർ ലോകകപ്പിലെ ഉൽഘാടന മത്സരത്തിന് വിസിൽ മുഴങ്ങുന്നതിന് മുമ്പ്.രണ്ടു മാസം കൊണ്ട് ഖത്തറിൽ നടന്നെത്താമെന്ന് അബ്ദുല്ല അൽ സലാമി കണക്കുകൂട്ടുന്നു.
ജിദ്ദയിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച യാത്ര ഏകദേശം 1,600 കിലോമീറ്റർ കാൽനടയായി പിന്നിട്ട് താൻ ദോഹയിൽ എത്തുമെന്ന്  അൽ സലാമി ട്വിറ്ററിൽ കുറിച്ചു. "ദൈവത്തിന്റെ നാമത്തിൽ  ഞാൻ സാഹസിക യാത്ര തുടങ്ങുന്നു. ജിദ്ദയിലെ സമുദ്രത്തിൽ നിന്നും ദോഹയിലേക്ക്," അദ്ദേഹം എഴുതി.യാത്രയുടെ തുടക്കം മുതൽ സ്നാപ്ചാറ്റിൽ പങ്കുവെച്ച വിവിധ സ്ഥലങ്ങളുടെയും സ്റ്റേഷനുകളുടെയും നിരവധി വീഡിയോകളും അദ്ദേഹം ട്വീറ്റ് ചെയ്തു.



 "ഞാൻ ഈ കുപ്പിയിൽ ചെങ്കടലിലെ വെള്ളം നിറയ്ക്കും, അറേബ്യൻ ഗൾഫ് കടലിലേക്കുള്ള യാത്രയിൽ ഞാനത് കൊണ്ടുപോകും."ഒരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.

മറ്റൊരു വിഡിയോയിൽ ഇങ്ങിനെ പറഞ്ഞു: "വ്യത്യസ്തവും വിചിത്രവുമായ ഒരു സാഹസികതയായിരിക്കും ഈ നടത്തം. ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ മറ്റു നിരവധി രാജ്യങ്ങളിൽ ഉണ്ടായ എൻ്റെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം. കാരണം എൻ്റെ രാജ്യത്തിലൂടെയും നാട്ടുകാരുടെ ഇടയിലൂടെയുമാണ് ഞാൻ നടക്കുന്നത്. നിരവധി ഗോത്രങ്ങളെ കാണും."

"ഈ യാത്രയുടെ ഏറ്റവും ഭംഗിയുള്ള ദിവസം. ഞാൻ ഇന്ന് വിശുദ്ധ മക്കയിലാണ്," നാലാമത്തെ ദിവസം അദ്ദേഹം എഴുതി.

സൗദിയുടെയും ഖത്തറിന്റെയും ചെറിയ പതാകകൾ വഹിച്ചാണ് സലാമിയുടെ യാത്ര. രാത്രിയിൽ ഉറങ്ങാൻ ചെറിയ ടെന്റും അൽ സലാമി തൻ്റെ ബാഗിൽ കരുതിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News