Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറും സൗദിയും വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഹകരണത്തിനൊരുങ്ങുന്നു,സ്റ്റോപ്പ് ഓവർ വിസയുമായി ഫ്ളൈനാസ് ഖത്തറിൽ ഓഫീസ് തുറന്നു

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :സൗദിയിലെ ബജറ്റ് എയർലൈനായ ഫ്ളൈനാസ് ദോഹയിൽ ഓഫീസ് തുറന്നു.ഖത്തറിനും സൗദിക്കുമിടയിൽ കൂടുതൽ പ്രവർത്തനം ലക്ഷ്യമാക്കി ദോഹയിൽ ഓഫീസ് തുറന്നത് ടൂറിസത്തിന് വലിയ സാധ്യതകൾ തുറക്കാൻ  സാധ്യതയുള്ളതായി ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ ഫ്‌ളൈ നാസ് അത്യാധുനിക എയർബസ് എ 320 നിയോ വിമാനങ്ങൾ ഉപയോഗിച്ച് നിലവിൽ റിയാദിലേക്കും ജിദ്ദയിലേക്കും  ദിവസവും സർവീസ് നടത്തുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് (ഇന്റർനാഷണൽ സെയിൽസ്) അബ്ദുല്ല സുലിമാൻ അലെയാദി പറഞ്ഞു.

സൗദി അറേബ്യയിൽ നിരവധി ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ, രണ്ട് രാജ്യങ്ങൾക്കിടയിൽ എളുപ്പവും ചെലവ് കുറഞ്ഞതുമായ സേവനം നൽകുമെന്ന് ഫ്ലൈനാസ് അധികൃതർ വ്യക്തമാക്കി.

ജിസിസി മേഖലയെ മുഴുവൻ ബാധിച്ച ഉപരോധത്തെ തുടർന്നുണ്ടായ നയതന്ത്ര പ്രതിസന്ധിയെത്തുടർന്ന് വർഷങ്ങൾ  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൗദി അറേബ്യയ്ക്കും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ അടുത്തിടെ പുനരാരംഭിച്ചത്.

ഫ്ലൈനാസ് യാത്രക്കാർക്ക് അതിന്റെ വെബ്‌സൈറ്റ് വഴി 'സ്റ്റോപ്പ്ഓവർ വിസ'യ്ക്കായി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷകർക്ക് പരമാവധി നാല് മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് വിസ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News