Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ വെള്ളിയാഴ്ച സപ്തോത്സവം, എ.കെ.എം അഷ്റഫ് എംഎൽഎ മുഖ്യാതിഥി

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : കെഎംസിസി ഖത്തർ മഞ്ചേശ്വരം  മണ്ഡലം കമ്മറ്റിയുടെ സപ്‌തോത്സവം 2023 ന്റെ സമാപന സമ്മേളനം മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം  തുമാമ കെ എം സി സി ഓഫീസിൽ നടക്കും.പരിപാടിയിൽ മഞ്ചേശ്വരം മണ്ഡലം എം എൽ എ എ.കെ.എം. അഷ്റഫ് മുഖ്യ അതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കാസർക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എ.അബ്ദുൽ റഹ്മാൻ,കാസർക്കോട് മുനിസിപ്പൽ ചെയർമാൻ അഡ്വ: വി.എംമുനീർ ഹാജി എന്നിവർ അതിഥികളായിരിക്കും.ഫിഫ വോളന്റീർമാരായി സേവന  മനുഷ്‌ഠിച്ച പ്രവർത്തകരെ  ചടങ്ങിൽ ആദരിക്കും.

മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ റസാക്ക് കല്ലട്ടിയുടെ  അധ്യക്ഷതയിൽ ചേർന്ന മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ യോഗം  കാസർക്കോട് ജില്ലാ  സെക്രട്ടറി കെ ബി മുഹമ്മദ് ബായാർ ഉൽഘടനം ചെയ്തു.ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാൻഡ് സ്വാഗതവും , ട്രഷറർ ഫൈസൽ പോസോട്ട് നന്ദിയും പറഞ്ഞു‌.

സിദ്ദിഖ് മഞ്ചേശ്വരം, ശുകൂർ മണിയമ്പാറ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ,ഫസൽ മള്ളങ്കൈ, സാബിക് സോങ്കാൽ, അഷ്‌റഫ് മണിയമ്പാറ , ഇർഷാദ് ബംബ്രാണ , അഷ്‌റഫ് ധർമ്മനഗർ എന്നിവർ സംസാരിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News