Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സപ്‌തോത്സവം 2023, ഖത്തറിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പൈവളികെ ടീം ജേതാക്കളായി

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : കെഎംസിസി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിവിധ കല കായിക പരിപാടികൾ  ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച  സപ്‌തോത്സവം  2023 ന്റെ  ഭാഗമായി നടന്ന ക്രിക്കറ്റ് മൽത്സരത്തിൽ ടീം പൈവളികെ ജേതാക്കളായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കെഎംസിസി  മംഗൽപാടിയെ  4 റണ്ണിനാണ് പരാജയപ്പെടുത്തിയത്.  

ടൂർണമെന്റിന്റെ മാൻ ഓഫ് ദ സീരിസ് ആയി  അഫ്രാസ് പൈവളികെയെയും, മികച്ച ബാറ്റ്സ്മാനായി   ഫാറൂഖ് പച്ചമ്പളയെയും,മികച്ച ബൗളറായി മൊഹ്സിൻ ബന്ദിയോടിനെയും തെരഞ്ഞെടുത്തു.

ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം  ബഷീർ,ഉപദേശക സമിതി വൈസ് പ്രസിഡണ്ട് എം.പി ഷാഫി  ഹാജി  എന്നിവർ  ചെർന്ന്  പരിപാടി ഉൽഘാടനം ചെയിതു. ഖത്തർ കെഎംസിസി കാസർകോട് ജില്ലാ  ഭാരവാഹികൾ ,ജില്ലാ സ്പോർട്സ് വിങ് ഭാരവാഹികൾ,മണ്ഡലം ഭാരവാഹികൾ ,വിവിധ പഞ്ചായത് കെഎംസിസി ഭാരവാഹികൾ  തുടങ്ങിയവർ ചടങ്ങിൽ  സംബന്ധിച്ചു.

വിജയികൾക്കുള്ള ട്രോഫികൾ കെഎംസിസി ഖത്തർ സീനിയർ നേതാവ് മുട്ടം മഹ്മൂദ്‌ , ജില്ലാ ട്രഷറർ സിദ്ദിഖ് മണിയമ്പാറ, മണ്ഡലം പ്രസിഡണ്ട് റസാഖ് കല്ലട്ടി എന്നിവർ ചേർന്ന് വിതരണം ചെയ്തു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News