Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'പച്ച'തൊട്ട് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാം,ഖത്തറിലെ സഫാരി മാളിൽ 'ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍' പ്രമോഷന് തുടക്കം

September 28, 2022

September 28, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദോഹയിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 'ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍' പ്രമോഷന് തുടക്കമായി.ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആരംഭിച്ച ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ് ഓഫ് കമ്പനീസ്  ഗ്രൂപ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി നിര്‍വഹിച്ചു. അബു ഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍  ചെയര്‍മാന്‍, അബൂബക്കര്‍ മഠപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ തുടങ്ങിയവരും മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.


വിവിധയിനം പച്ചക്കറികളുടെ തൈകള്‍ മുതല്‍ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാംബൂ  സ്റ്റിക്കസ് തുടങ്ങിയ അലങ്കാരച്ചെടികള്‍, വിവിധ ഹാങ്ങിങ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേദങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 200ല്‍പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ വിവിധ ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിങ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധസാമഗ്രികളും ലഭ്യമാണ്.

വിത്തുകളും പച്ചക്കറി, വൃക്ഷത്തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമാക്കിയാണ് ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷൻ സംഘടിപ്പിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ പറഞ്ഞു. അബു ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും പ്രമോഷന്‍ ലഭ്യമായിരിക്കും.

മെഗാ പ്രമോഷനായ സഫാരി വിന്‍ ഫൈവ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ആന്‍ഡ് 2.5 കിലോ ഗോള്‍ഡ് പ്രമോഷനിലൂടെ അഞ്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ 2022 മോഡല്‍ കാറുകളും രണ്ടര കിലോ സ്വര്‍ണവും സമ്മാനമായി നേടാനുള്ള അവസരവും ഇതോടൊപ്പമുണ്ട്.. സഫാരി  ഔട്ട്‌ലറ്റുകളില്‍നിന്നും 50 റിയാലിന് ഷോപ്പിങ് ചെയ്യുമ്പോൾ  ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൈ സഫാരി ക്ലബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News