Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആർ.എസ്.സി സ്‌പോർട്ടീവ് 23,ദോഹ സോൺ ജേതാക്കൾ

February 15, 2023

February 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (RSC) നാഷനൽ ഘടകം സംഘടിപ്പിച്ച സ്പോർട്ടീവ് - '23 സമാപിച്ചു. ചൊവ്വാഴ്ച അബൂ ഹമൂർ ഇറാനിയൻ സ്കൂളിൽ നടന്ന മത്സര പരിപാടികൾ ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും 'കെയർ & ക്യുവർ' ഗ്രൂപ്പ് ചെയർമാനുമായ ഇ.പി അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണമാണ് പ്രധാനമെന്നും കായിക ദിനത്തിലെ ദേശീയ അവധിയിലൂടെ ഖത്തർ ലോകത്തിന് നൽകുന്ന സന്ദേശം അതാണെന്നും  അദ്ദേഹം പറഞ്ഞു.

കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു. മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഫിറ്റ്നസ് ബോധവൽക്കരണ ക്ലാസിന് ട്രെയിനറും ഫിസിയോതെറാപ്പിസ്റ്റുമായ അനസ് ടി.കെ നേതൃത്വം നൽകി. അസീസിയ്യ, എയർപോർട്ട്, ദോഹ, നോർത്ത് എന്നീ നാലു സോണുകൾ തമ്മിൽ ഫുട്ബോൾ, ബാസ്കറ്റ് ബോൾ ത്രോ, ഷട്ടിൽ റൺ, റിലേ, റേസിംഗ് തുടങ്ങിയ ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 74 പോയിന്റുകൾ നേടി ടീം ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം എയർപോർട്ട്, ടീം അസീസിയ്യ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടീവ് സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ, ശംസുദ്ദീൻ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, സുഹൈൽ ഉമ്മർ, ഹസൻ സഖാഫി ആതവനാട്, ബഷീർ നിസാമി, അഫ്സൽ ഇല്ലത്ത്, ഫിറോസ് ചെമ്പിലോട്, ആർ.എസ്.സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട്, എക്സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഹാരിസ് പുലശ്ശേരി സ്വാഗതവും സഫീർ പൊടിയാടി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News