Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാഹനങ്ങൾക്ക് പ്രവേശനമില്ല,ക്യുഎന്‍ബി മെട്രോ സ്റ്റേഷന് ചുറ്റുമുള്ള റോഡുകൾ ഇന്ന് അടച്ചിടുമെന്ന് ദോഹ മെട്രോ

November 04, 2022

November 04, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ. ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷന് ചുറ്റുമുള്ള റോഡുകള്‍ നവംബര്‍ 4 ന് അടച്ചിടുമെന്ന് ദോഹ മെട്രോ അറിയിച്ചു.ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ പ്രമാണിച്ചാണ് നിയന്ത്രണം.അതേസമയം, മെട്രോ ലിങ്ക് ബസുകൾ  സാധാരണ പോലെ സർവീസ് നടത്തും.


ലുസൈല്‍ ക്യുഎന്‍ബി 1, 2 പ്രവേശന ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും അനുമതിയുണ്ടാവില്ല.. പാര്‍ക് ആന്റ് റൈഡ് സൗകര്യവും ലഭ്യമായിരിക്കില്ല..മെട്രോ ലിങ്ക് റൂട്ട് എം145, എം 146 എന്നിവ സാധാരണപോലെ സര്‍വീസ് നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News