Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒഴിപ്പിക്കൽ തുടങ്ങി,ഖത്തറിലെ താമസക്കാർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും

October 17, 2022

October 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒന്നര മില്യണിലധികം സന്ദർശകർ ഖത്തറിൽ എത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ താമസക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുന്നു.ഇതനുസരിച്ച് പ്രവാസികൾ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളിൽ ബാച്‌ലേഴ്‌സായി താമസിക്കുന്ന  തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനുള്ള നിലവിലെ നിയമം കർശനമാക്കാനാണ് തീരുമാനം.

ഇതനുസരിച്ച്,നജ്‌മ,മുഗളിന,ഫരീജ് ഗാനെം,ന്യൂ ദോഹ,ബിൻ ദുർഹം,ഫരീജ് ബിൻ അബ്ദുൽ അസീസ്,മുംതസ,മുറ,അൽ സദ്ദ്  തുടങ്ങി കുടുംബങ്ങൾ താമസിക്കുന്ന വിവിധ മേഖലകളിൽ താമസിക്കുന്ന ബാച്‌ലേഴ്‌സ് തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.മുന്നറിയിപ്പ് നൽകിയിട്ടും തൊഴിലാളികളെ ഈ മേഖലകളിൽ താമസിപ്പിക്കുന്ന തൊഴിലുടമകളും കർശന നടപടികൾ നേരിടേണ്ടിവരും.

നിർദിഷ്ട മേഖലകളിൽ കുടുംബ ഫ്‌ളാറ്റുകളിലും വില്ലകളിലുമായി കുടുംബമില്ലാതെ  ഒന്നിലധികം പേർ കൂട്ടമായി താമസിക്കുന്നതിനാണ് വിലക്കുള്ളത്. കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നതിന് നേരത്തെ തന്നെ വിലക്ക് നിലവിലുണ്ടെങ്കിലും പലരും നിയമം ലംഘിച്ചാണ് ഇത്തരം സ്ഥലങ്ങളിൽ താമസം തുടരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News