Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ റസ്റ്റോറന്റുകൾ ഹോം ഡെലിവറിക്ക് 'കുറഞ്ഞ പരിധി' നിബന്ധനയാക്കരുതെന്ന് മന്ത്രാലയം

July 12, 2022

July 12, 2022

ദോഹ: റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് ഹോം ഡെലിവറി ആവശ്യപ്പെടുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഈ നിബന്ധന വഴി ആവശ്യമില്ലാത്ത ഭക്ഷണം വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിക്കപ്പെടുകയാണെന്നും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.

"മിനിമം ഓർഡർ ആവശ്യപ്പെടാൻ പാടില്ല. ഇത് നിയമവിരുദ്ധമാണ്. ആവശ്യമില്ലാത്ത ഭക്ഷണം ഓർഡർ ചെയ്യാനും കൂടുതൽ പണം ചിലവഴിക്കാനും ഇത് ഉപഭോക്താക്കളെ നിർബന്ധിപ്പിക്കുന്നു," മന്ത്രാലയം വ്യക്തമാക്കി.

ഇതുസംബന്ധമായി 2016 ൽ മന്ത്രാലയം എല്ലാ റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും കഫെകൾക്കും സർക്കുലർ നൽകിയിരുന്നതാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News