Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ മധ്യസ്ഥതയിൽ സിഐഎ മേധാവിയും താലിബാനും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ

August 26, 2021

August 26, 2021

കാബൂൾ : അഫ്ഗാനിലെ സ്ഥിതിഗതികൾ അശാന്തമായി തുടരുന്നതിനിടെ അമേരിക്കയും താലിബാനും വീണ്ടും ചർച്ച നടത്തി. കാബൂളിൽ വെച്ചാണ് സിഐഎ മേധാവി വില്യം ബേൺസും, താലിബാൻ നേതാവ് അബ്‌ദുൾ ഗനി ബറാദറും കൂടിക്കാഴ്ച്ച നടത്തിയതെന്ന് സിഎൻഎൻ അറബിക്ക് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്‌ തുടങ്ങിയ മുഖ്യധാരാ പത്രങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും, പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇരുകൂട്ടർക്കും ഇടയിൽ നടന്ന ഏറ്റവും സുപ്രധാന ചർച്ചയ്‌ക്കാണ്‌ കാബൂൾ ഇന്നലെ വേദിയായത്. അഫ്ഗാനിൽ നിന്നും ആളുകൾ പലായനം ചെയ്യുന്നത് തടയുമെന്നും, ഓഗസ്റ്റ് 31 എന്ന നിർദിഷ്ടഅവധിക്ക് മുൻപ് തന്നെ എല്ലാ അമേരിക്കക്കാരും രാജ്യം വിടണമെന്നും താലിബാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.. അതേസമയം അഫ്ഗാൻ പ്രശ്നത്തിലെ ഖത്തറിന്റെ ഇടപെടലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ലോകരാജ്യങ്ങൾ. അഫ്ഗാൻ ഭരണാധികാരികളും, മലാല യൂസുഫ്സായിയും നന്ദി അറിയിച്ചതിന് പിന്നാലെ ജർമൻ ചാൻസലർ ഏഞ്ചല മെർക്കലാണ് ഒടുവിലായി ഖത്തറിനെ പ്രകീർത്തിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News