Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഈ ലോകകപ്പൊന്ന് കഴിഞ്ഞോട്ടെ,ഖത്തറിലെ താമസവാടകയിൽ കുറവുണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി

October 24, 2022

October 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ അടുത്തിടെ  കുതിച്ചുയർന്ന കെട്ടിട വാടക നിരക്ക് ലോകകപ്പ് കഴിഞ്ഞാൽ കുറയുമെന്ന് വിലയിരുത്തൽ. പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ കുഷ്മാൻ & വേക്ക്ഫീൽഡ് ഈയാഴ്ച  പുറത്തുവിട്ട ക്യു 3 ഖത്തർ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റിപ്പോർട്ടിലാണ് ഇത്തരമൊരു വിലയിരുത്തൽ ഉള്ളത്.

ഫിഫ ലോകകപ്പ് സൃഷ്ടിച്ച അഭൂതപൂർവമായ ഡിമാൻഡിനെ തുടർന്ന് ഖത്തറിലുടനീളം സമീപകാലത്ത് താമസവാടകയിൽ വലിയ തോതിൽ വർധനവുണ്ടായിട്ടുണ്ട്.സമീപ മാസങ്ങളിൽ ചില അപ്പാർട്ട്‌മെന്റുകളുടെ വാടക 40 ശതമാനം വരെ വർധിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായാൽ  2023-ൽ വാടക വീണ്ടും 2020-ന് മുമ്പുള്ള നിലവാരത്തിലേക്ക് തിരിച്ചെത്തുമെന്ന് കുഷ്മാൻ & വേക്ക്ഫീൽഡ് ചൂണ്ടിക്കാട്ടുന്നു.

2019 നും 2021 നും ഇടയിൽ റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും  2022 ൽ വിൽപ്പനയിൽ താരതമ്യേന മാന്ദ്യം അനുഭവപ്പെട്ടിട്ടുണ്ട്.ലോകകപ്പിന് ശേഷം വിപണിയിലുണ്ടായേക്കാവുന്ന മാറ്റം വിലയിരുത്തിയ ശേഷം നിക്ഷേപം നടത്തിയാൽ മതിയെന്ന തീരുമാനത്തിൽ പലരും പിന്നാക്കം പോയതാണ് ഇതിന് കാരണമെന്ന് കുഷ്മാൻ & വേക്ക്ഫീൽഡ് വിലയിരുത്തി.

സമീപ വർഷങ്ങളിൽ വാർഷിക വരുമാനത്തിലുണ്ടായ കുറവ്,മറ്റ് രാജ്യങ്ങളിലെന്നപോലെ ഖത്തറിലെ വാണിജ്യ ഓഫീസ് മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതും കമ്പനികൾ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതുമാണ് ഇതിന് ആക്കം കൂട്ടിയത്. 2022-ൽ ഓഫീസ് വാടക ഇടപാടുകളിൽ നേരിയ വർധനവുണ്ടായെങ്കിലും ഇതിൽ ഭൂരിഭാഗവും ലുസൈലിലോ വെസ്റ്റ് ബേയിലോ കേന്ദ്രീകരിച്ചാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം,ലോകകപ്പ് കഴിഞ്ഞാലും താമസ വാടകയിൽ ഗണ്യമായ കുറവാനുഭവപ്പെടാൻ സാധ്യത കുറവാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ചിലർ അഭിപ്രായപ്പെടുന്നത്.സാധാരണഗതിയിൽ ഒരിക്കൽ കൂട്ടിയ വാടക കുറക്കാൻ ഖത്തറിലെ കെട്ടിട ഉടമകൾ തയാറാകില്ലെന്നും പഴയ അനുഭവങ്ങൾ നിരത്തി ഇവർ സമർത്ഥിക്കുന്നു.രാജ്യത്തെ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികൾ മാത്രമാണ് ഇത്തരത്തിൽ ചില പ്രത്യേക ഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ച് വാടകയിൽ ഭേദഗതി വരുത്താറുള്ളതെന്നും ഇവർ പറയുന്നു.മലയാളികൾ ഉൾപെടെയുള്ള ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും ഏറ്റവും വാടക കുറഞ്ഞ വില്ലകളിലോ ഇടത്തരം ഫ്‌ളാറ്റുകളിലോ താമസിക്കുന്നതിനാൽ ലോകകപ്പിന് ശേഷവും വാടകയിൽ പ്രതീക്ഷിക്കുന്ന കുറവുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News