Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് യാത്രചെയ്യാനൊരുങ്ങിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാബൂൾ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചതായി റിപ്പോർട്ട്

August 26, 2022

August 26, 2022

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാബൂളിലെ ഹമീദ് ഖർസായി വിമാനത്താവളത്തിൽ നിന്നും  താലിബാൻ തിരിച്ചയച്ചതായി 'മിഡിൽ ഈസ്റ്റ് ഐ'റിപ്പോർട്ട് ചെയ്തു.അഫ്ഘാനിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അറുപതോളം വിദ്യാർത്ഥിനികൾക്കാണ് പുരുഷ രക്ഷിതാക്കൾ കൂടെയില്ലെന്ന കാരണത്താൽ യാത്ര നിഷേധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് പ്രാദേശിക മാധ്യമങ്ങൾ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

 

വ്യാഴാഴ്‌ച പുലർച്ചെ 120 വിദ്യാർഥികൾ വിമാനത്താവളത്തിൽ എത്തിയതായും ഇവരിൽ അറുപത് പേരെ പിന്നീട് തിരിച്ചയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനി വെളിപ്പെടുത്തി.ഖത്തർ ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ഒരു വിദ്യാർത്ഥിനിയുടെ ഖത്തർ വിസ ഉൾപെടെയുള്ള രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ യാത്രാ രേഖകളിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നും 'മിഡിൽഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.  

'നാല് മണിക്കൂറിലധികം താലിബാൻ ഞങ്ങളെ ടെർമിനലിൽ  പൂട്ടിയിട്ടു. അവർ ഞങ്ങളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു..'-ഒരു വിദ്യാർത്ഥിനി പറഞ്ഞു.അതേസമയം,സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ താലിബാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാൻ തയാറായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

റിപ്പോർട്ട് പ്രകാരം, ചാർട്ടേഡ് അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനത്തിൽ ടിക്കറ്റെടുത്ത വിദ്യാർത്ഥിനികളെ സുരക്ഷാ പരിശോധന ഉൾപെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് പടവുകളിൽ തടഞ്ഞുവെക്കുകയായിരുന്നു.ഇവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയതായും വിദ്യാർത്ഥിനികൾ ആരോപിച്ചു.

അഫ്ഘാനിസ്ഥാനിലെഅമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഘാനിസ്ഥാൻ( AUAF)-ന്റെ കാബൂൾ കാമ്പസ് കഴിഞ്ഞ ഒരു വർഷമായി വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.കുറഞ്ഞത് 17 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2016 ഓഗസ്റ്റിലെ ആക്രമണത്തെത്തുടർന്ന് എട്ട് മാസത്തേക്ക് സർവകലാശാല അടച്ചിരുന്നു.തുടർന്ന് വീണ്ടും തുറന്നെങ്കിലും.കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനെത്തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാൻ (AUAF) മേധാവി ഇയാൻ ബിക്ക്ഫോർഡ്, ഖത്തറിൽ കാമ്പസ് തുറക്കാൻ ആഗ്രഹിക്കുന്നതായി യുഎസ് ആസ്ഥാനമായുള്ള ഒരു റേഡിയോ നിലയത്തോട് പറഞ്ഞിരുന്നു.

Source: https://www.middleeasteye.net

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News