Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാന്‍ഡ ഡയമണ്ട് ലീഗ് 2023, നീരജ് ചോപ്ര ദോഹയിലെത്തി

May 04, 2023

May 04, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വെള്ളിയാഴ്ച ആരംഭിക്കുന്ന വാന്‍ഡ ഡയമണ്ട് ലീഗ് 2023ല്‍ പങ്കെടുക്കാന്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര ദോഹയിലെത്തി. ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഒളിമ്പിക്‌സ് ചാമ്പ്യനും ഡയമണ്ട് ട്രോഫി നേടിയ ആദ്യ ഇന്ത്യക്കാരനുമാണ് നീരജ് ചോപ്ര. നിലവിലെ ലോക ചാമ്പ്യനും 2022 ദോഹ മീറ്റ് ജേതാവുമായ ഗ്രെനഡയില്‍ നിന്നുള്ള ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് (പിബി: 93.07 മീ), ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ജാക്കൂബ് വാഡ്ലെജ് (പിബി: 90.88 മീ), യൂറോപ്യന്‍ ചാമ്പ്യനായ ജര്‍മ്മനിയില്‍ നിന്നുള്ള ജൂലിയന്‍ വെബര്‍ (പിബി: 89.54 മീ), മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള കെഷോര്‍ണ്‍ വാല്‍ക്കോട്ട് (പിബി: 90.16 മീറ്റര്‍) എന്നിവരായിരിക്കും ഈ സീസണില്‍ ചോപ്രയുടെ എതിരാളികള്‍.

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പ് ചാമ്പ്യന്‍ എല്‍ദോസ് പോള്‍, പോര്‍ച്ചുഗലില്‍ നിന്നുള്ള നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ പെഡ്രോ പിച്ചാര്‍ഡോ, ക്യൂബയില്‍ നിന്നുള്ള നിലവിലെ ഡയമണ്ട് ലീഗ് ജേതാവ് ആന്‍ഡി ഡയസ് ഹെര്‍ണാണ്ടസ് എന്നിവരുടെ കൂടി മത്സരവേദിയാകും വാന്‍ഡ ഡയമണ്ട് ലീഗ്.

ലോക അത്ലറ്റിക്സിന്റെ ഏകദിന മത്സരങ്ങളുടെ മുന്‍നിരയില്‍ ഇരിക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഏറ്റവും അഭിമാനകരമായ പരമ്പരയാണ് ഡയമണ്ട് ലീഗ്. 2023 ഡയമണ്ട് ലീഗില്‍ 13 മത്സരങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ചോപ്രയെ കൂടാതെ, മറ്റ് നിരവധി ഒളിമ്പിക്, ലോക ചാമ്പ്യന്മാരും ദോഹയില്‍ നടക്കുന്ന സീസണ്‍ ഓപ്പണറിന്റെ ഭാഗമാകും. വനിതകളുടെ 100 മീറ്ററില്‍ ജമൈക്കയില്‍ നിന്നുള്ള അഞ്ച് തവണ ഒളിമ്പിക് മെഡല്‍ ജേതാവ് ഷെറിക്ക ജാക്സണ്‍, ബ്രിട്ടനില്‍ നിന്നുള്ള മുന്‍ 200 മീറ്റര്‍ ലോക ചാമ്പ്യന്‍ ദിന ആഷര്‍-സ്മിത്ത്, മെലിസ ജെഫേഴ്സണ്‍, ആബി സ്റ്റെയ്നര്‍, ട്വാനിഷ ടെറി, ഷാകാരി റിച്ചാര്‍ഡ്സണ്‍ എന്നിവരും വാന്‍ഡ ഡയമണ്ട് ലീഗിന്റെ ഭാഗമാകും. 

200 മീറ്റര്‍ പുരുഷന്മാരുടെ ഓട്ടത്തില്‍ നിലവിലെ ഒളിമ്പിക് 200 മീറ്റര്‍ ചാമ്പ്യന്‍ കാനഡയില്‍ നിന്നുള്ള ആന്ദ്രെ ഡി ഗ്രാസ്, 400 മീറ്റര്‍ ലോക ചാമ്പ്യന്‍ യുഎസില്‍ നിന്നുള്ള മൈക്കല്‍ നോര്‍മന്‍, 100 മീറ്റര്‍ ലോക ചാമ്പ്യനും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ യുഎസില്‍ നിന്നുള്ള ഫ്രെഡ് കെര്‍ലി, ഒളിമ്പിക്, ലോക 200 മീറ്റര്‍ വെള്ളി മെഡല്‍ ജേതാവ് യുഎസില്‍ നിന്നുള്ള കെന്നി ബെഡ്നാരെക് എന്നിവരും വാന്‍ഡ ഡയമണ്ട് ലീഗില്‍ പങ്കെടുക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News